തുർക്മെനിസ്താൻ പ്രസിഡന്റിന്റെ ബഹ്റൈൻ സന്ദർശനം പൂർത്തിയായി

രണ്ട് ദിവസത്തെ ബഹ്‌റൈന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി തുർക്മെനിസ്താൻ പ്രസിഡന്റ് സർദാർ ബർദി മഹ്മദോഫ് മടങ്ങി. ഇരുരാജ്യങ്ങളും തമ്മിൽ നിലനിൽക്കുന്ന ബന്ധവും വിവിധ മേഖലകളിലെ സഹകരണവും ശക്തിപ്പെടുത്താൻ സന്ദർശനം വഴിയൊരുക്കിയെന്ന് ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ വ്യക്തമാക്കി.
സന്ദർശനത്തിൽ ഊർജം, ഭക്ഷ്യസുരക്ഷ, ടൂറിസം, സംസ്കാരം തുടങ്ങിയ മേഖലകളിലെ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിന് ധാരണയായി. അന്താരാഷ്ട്ര തലത്തിലെ വിവിധ പ്രശ്നങ്ങളിൽ ഏകീകൃത നിലപാട് സ്വീകരിക്കുന്നതിനുള്ള സാധ്യതകളും ഇരുനേതാക്കളും ചർച്ച ചെയ്തു.
സഹവർത്തിത്വം, നീതി എന്നിവ അടിസ്ഥാനപ്പെടുത്തി സമാധാനം സ്ഥാപിക്കാനുള്ള ബഹ്റൈന്റെ ശ്രമങ്ങൾ ഏറെ വിലപ്പെട്ടതാണെന്നും വിവിധ മേഖലകളിൽ ബഹ്റൈൻ കൈവരിച്ച നേട്ടം അത്ഭുതാവഹമാണെന്നും മഹ്മദോഫ് അഭിപ്രായപ്പെട്ടു. മനുഷ്യത്വവും സ്നേഹവും വിളംബരം ചെയ്യുമ്പോൾ വെറുപ്പും വിദ്വേഷവും അവസാനിക്കുമെന്നും ആ രീതിയിൽ ഓരോ രാഷ്ട്രവും ചിന്തിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബഹ്റൈൻ ഉപപ്രധാനമന്ത്രിയുൾപ്പടെയുള്ള മറ്റ് മന്ത്രിമാരും, മുതിർന്ന ഉദ്യോഗസ്ഥരും ചേർന്ന് ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽവെച്ച് അദ്ദേഹത്തിന് യാത്രയയപ്പ് നൽകി.
ghfghfghfgh