ഒറ്റപ്പാലത്തെ ഏയ്ഡഡ് സ്കൂളിൽ നിന്ന് 4 ആൺകുട്ടികളെ കാണാതായി

ഒറ്റപ്പാലത്തെ ഏയ്ഡഡ് സ്കൂളിൽ നിന്ന് 4 ആൺകുട്ടികളെ കാണാതായി. വീട്ടിൽ നിന്ന് സ്കൂളിലേക്കെന്ന് പറഞ്ഞാണ് ഇവർ ഇറങ്ങിയതെന്ന് വീട്ടുകാർ പറയുന്നു. തിരികെ വീട്ടിൽ എത്താത്തതിനെ തുടർന്ന് സ്കൂൾ അധികൃതർ രക്ഷിതാക്കളുമായി ബന്ധപ്പെട്ടപ്പോഴാണ് വിവരം അറിയുന്നത്. ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനിൽ നിന്ന് കുട്ടികൾ ട്രെയിൻ കയറുന്നത് കണ്ടതായി റെയിൽവേ സ്റ്റേഷനിൽ ഉണ്ടായിരുന്ന യാത്രക്കാർ പറയുന്നു.
ഒറ്റപ്പാലം റെയിൽവേ സ്റേഷനിൽ നിന്ന് വാളയാറിലേക്കാണ് ഇവർ ടിക്കറ്റ് എടുത്തിരുന്നതെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. റയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് കുട്ടികളെപ്പറ്റി അന്വേഷിച്ചെങ്കിലും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഒറ്റപ്പാലം പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
ൈ46ാ46