ഹൂറ അലീമുൽ ഖുർആൻ മദ്രസ സിൽവർ ജൂബിലി സമാപനം ഫെബ്രവരി 24ന് നടക്കും.

ഹൂറ തഅലീമുൽ ഖുർആൻ മദ്രസ സിൽവർ ജൂബിലിയോടനുബന്ധിച്ച് ഇസ്ലാം മാനവികതയുടെ നിദാനം എന്ന ശീർഷകത്തിൽ ഒരു മാസത്തോളമായി നടന്നുവരുന്ന ക്യാമ്പയിന്റെ സമാപന സംഗമം ഫെബ്രവരി 24ന് മനാമയിലെ അൽ രാജ സ്കൂളിൽ വെച്ച് നടക്കും. ഓണമ്പള്ളി മുഹമ്മദ് ഫൈസി, ചെറുമോത്ത് ഉസ്താദ് എന്നിവർ പരിപാടിയിൽ മുഖ്യാതിഥികളായി പങ്കെടുക്കും. രണ്ടരപതിറ്റാണ്ട് മുമ്പ് ആറ് കുട്ടികളുമായി തുടക്കം കുറിച്ച സ്ഥാപനത്തിൽ ഇപ്പോൾ എഴുപ്പത്തിയഞ്ചോളം വിദ്യാർത്ഥികളാണ് പഠിക്കുന്നത്.
മദ്രസക്ക് പുറമെ സ്വലാത്ത് മജ്ലിസ് റമളാൻ റിലീഫ് വിശിഷ്ട ദിവസങ്ങളിൽ പ്രത്യേക പരിപാടി എന്നിവയും സംഘടിപ്പിക്കാറുണ്ടെന്ന് സമാപനസമ്മേളനത്തെ കുറിച്ച് വിശദീകരിക്കാൻ വിളിച്ച് ചേർത്ത വാർത്തസമ്മേളനത്തിൽ ഭാരവാഹികൾ അറിയിച്ചു. പ്രസിഡണ്ട് സൂപ്പി മുസ്ല്യാർ, സെക്രട്ടറി മുനീർ കൊടുവള്ളി , ട്രഷറർ അഷ്റഫ് മുക്കം, ഓർഗനൈസർ നൗഫൽ മാഹി എന്നിവരാണ് നിലവിലെ കമ്മിറ്റിക്ക് നേതൃത്വം നൽകുന്നത്. വാർത്താ സമ്മേളനത്തിൽ പ്രസിഡന്റ് സൂപ്പി മുസ്ല്യാർ, സ്വാഗതസംഘം ചെയർമാൻ മഹ്മൂദ് പെരിങ്ങത്തൂർ ശംസുദ്ധീൻ മൗലവി, സെക്രട്ടറി മുനീർ കൊടുവള്ളി, യൂത്ത് വിങ്ങ് പ്രസിഡന്റ് സയ്യിദ് ലത്തീഫ് വില്യാപള്ളി, കൺവിനർ അഹ്മദ് മലയിൽ, ഭാരവാഹികളായ ഫരീദ് എറണാകുളം, ഫൈസൽ കൊയിലാണ്ടി, ഹമീദ് വാണിമേൽ എന്നിവർ പങ്കെടുത്തു. കൂടുതൽ വിവരങ്ങൾക്ക് 33712999 എന്ന നമ്പറിലാണ് ബന്ധപ്പെടേണ്ടത്.
TGDFGDFGDF