ആം ആദ്മി പാർട്ടിയുടെ ഷെല്ലി ഒബ്രോയി ഡൽഹി മേയർ


ആം ആദ്മി പാർട്ടിയുടെ ഷെല്ലി ഒബ്രോയി ഡൽഹി മേയർ. ഒബ്രോയിക്ക് 150 വോട്ടുകൾ ലഭിച്ചപ്പോൾ ബി.ജെ.പി സ്ഥാനാർഥി രേഖ ഗുപ്തക്ക് 116 വോട്ടുകളാണ് ലഭിച്ചത്. ആം ആദ്മി ബി.ജെ.പി തർക്കത്തെ തുടർന്ന് മേയർ തെരഞ്ഞെടുപ്പ് നിരവധി തവണ മാറ്റിവെച്ചിരുന്നു. കോർപറേഷൻ തെരഞ്ഞെടുപ്പ് ഡിസംബറിലാണ് നടന്നത്. ഇതിനുശേഷം മൂന്നുതവണ യോഗം ചേർന്നിരുന്നുവെങ്കിലും നാമനിർദേശം ചെയ്യപ്പെട്ട അംഗങ്ങളുടെ വോട്ടിങ്ങുമായി ബന്ധപ്പെട്ട തർക്കത്തിൽ മേയർ തെരഞ്ഞെടുപ്പ് നടത്താൻ സാധിച്ചിരുന്നില്ല.

ലെഫ്റ്റനന്‍റ് ഗവർണർ വി.കെ സക്സേനയുടെ ഇടപെടലിലൂടെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ബി.ജെ.പി നീക്കത്തെ ആം ആദ്മി പാർട്ടി സുപ്രീംകോടതിയെ സമീപിച്ച് അനുകൂലവിധി നേടിയെടുത്തു. ഇതിന് പിന്നാലെയാണ് പുതിയ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത്.

article-image

fdghdfhd

You might also like

  • Lulu Exchange
  • Straight Forward

Most Viewed