ഇന്ത്യൻ ബഡ്ജറ്റ്- സെമിനാർ സംഘടിപ്പിച്ചു

ബഹ്റൈൻ ചാപ്റ്റർ ഓഫ് ദ ഇൻസ്റ്റിട്ട്യൂട്ട് ഓഫ് ചാർട്ടേർഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ ഇന്ത്യൻ ബഡ്ജറ്റിനെ കുറിച്ചുള്ള സെമിനാർ സംഘടിപ്പിച്ചു. ഇൻകം ടാക്സ് നൽകുന്ന പ്രവാസി ഇന്ത്യക്കാർക്കും വിദേശ നിക്ഷേപകർക്കും ഗുണകരമാകുന്ന അറിവുകളാണ് സെമിനാറിൽ പങ്ക് വെച്ചത്. ഗൾഫ് ഹൊട്ടലിലെ അവാൽ ബാൾ റൂമിൽ വെച്ച് നടന്ന സെമിനാറിൽ ഇന്ത്യൻ എംബസി സെക്കന്റ് സെക്രട്ടറി ഇഹ്ജാസ് അസ്ലം, ബിസിഐസിഎഐ ചെയർപേഴ്സൺ ശർമിള സേത്, മുൻ ചെയർമാൻ മീനാക്ഷി സുന്ദരം എന്നിവർ പങ്കെടുത്തു.