കേരള സർക്കാറിന് പ്രവാസികളോട് നിക്ഷേധാത്മക സമീപനമെന്ന് കെ.പി.സി.സി വർക്കിങ് പ്രസിഡന്റ് ടി. സിദ്ദീഖ് എം.എൽ.എ

പ്രവാസികളോടുള്ള കേരള സർക്കാറിന്റെ നിഷേധാത്മക സമീപനം തിരുത്തണമെന്ന് കെ.പി.സി.സി വർക്കിങ് പ്രസിഡന്റ് ടി. സിദ്ദീഖ് എം.എൽ.എ ആവശ്യപ്പെട്ടു. ഒ.ഐ.സി.സി കോഴിക്കോട് മിഡിലീസ്റ്റ് സമ്മേളനത്തിൽ പങ്കെടുക്കാനായി ബഹ്റൈനിലെത്തിയ അദ്ദേഹം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു. 2022-23 സാമ്പത്തിക വർഷം പ്രവാസികൾക്കുവേണ്ടി നീക്കിവെച്ച ബജറ്റ് വിഹിതം 147 കോടി രൂപയാണെങ്കിലും അതിൽ ചെലവഴിച്ചത് കേവലം 71.88 കോടി രൂപ മാത്രമാണെന്നും അദ്ദേഹം ആരോപിച്ചു. നിയമസഭയിൽ ഈ വിഷയം കോൺഗ്രസും യു.ഡി.എഫും ശക്തമായി ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് അഡ്വ. പ്രവീൺ കുമാർ, കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ അഡ്വ. കെ. ജയന്ത്, അഡ്വ. പി.എം നിയാസ്, കെ.പി.സി.സി മുൻ ജനറൽ സെക്രട്ടറി എൻ. സുബ്രഹ്മണ്യം, ഒ.ഐ.സി.സി ഗ്ലോബൽ ചെയർമാൻ കുമ്പളത്ത് ശങ്കരപിള്ള, ജനറൽ സെക്രട്ടറി രാജു കല്ലുംപുറം, ഒ.ഐ.സി.സി ബഹ്റൈൻ പ്രസിഡന്റ് ബിനു കുന്നന്താനം തുടങ്ങിയവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
1