ഡേവിസ് ടി മാത്യുവിനെ ആദരിച്ച് ഊരകം സെൻറ് ജോസഫ്സ് കമ്മ്യൂണിറ്റി, ബഹ്‌റൈൻ


ഊരകം സെൻറ് ജോസഫ്സ് കമ്മ്യൂണിറ്റി, ബഹ്‌റൈൻ ആറാം വാർഷികത്തോടനുബന്ധിച്ച് നടന്ന പരിപാടിയിൽ സംഘടനയുടെ രക്ഷാധികാരി കൂടിയായ ഡേവിസ് ടി മാത്യുവിനെ ആദരിച്ചു. തൃശൂർ ജില്ലയിലെ മുരിയാട് പഞ്ചായത്തിന് നഗരസഞ്ചയികാപദ്ധതിയിൽ അനുവദിച്ച കുടിവെള്ള പദ്ധതി പ്രായോഗിക തലത്തിൽ എത്തിക്കാൻ സൗജന്യമായി ഭൂമി തന്റെ സഹധർമ്മിണി റോസിലിയുടെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് കഴിഞ്ഞ 35 വർഷം ബഹ്‌റൈനിൽ പ്രവാസി ജീവിതം നയിക്കുന്ന ഡേവീസ് ടി.മാത്യു നൽകിയിരുന്നു. ഇപ്പോൾ അവാലി കത്തീഡ്രൽ ദേവാലയത്തിലെ മലയാളി കാത്തലിക് കമ്മ്യൂണിറ്റിയുടെ കോഡിനേറ്റർ കൂടിയാണ് അദ്ദേഹം.

ഹമദ് ടൗണിൽ വച്ച് നടന്ന വാർഷിക സമ്മേളനം ബഹ്‌റൈൻ മലയാളി കാത്തലിക്ക് കമ്മ്യൂണിറ്റി കോർഡിനേറ്റർ ജോസ് ജോസഫ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സിന്റോ തെറ്റയിലിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ കൺവീനർ പോൾ തൊമ്മാന സ്വാഗതവും , സെക്രട്ടറി റോയ് കൂള നന്ദിയും പറഞ്ഞു. ഡിക്സൺ ഇലഞ്ഞിക്കൽ, വിബിൻ വർഗീസ്, ബിജി ബിജു എന്നിവർ സംസാരിച്ചു.

article-image

dghfghdg

You might also like

Most Viewed