ബികെഎസ് വനിതാവേദി സ്ഥാനാരോഹണം നാളെ

ബഹ്റിൻ കേരളീയ സമാജം വനിതാവേദിയുടെ സ്ഥാനാരാഹോണ ചടങ്ങ് നാളെ വൈകീട്ട് 7.30 മുതൽ വിവിധ കലാ പരിപാടികളോടെ നടക്കുമെന്ന് ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണ പിള്ള ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കൽ എന്നിവർ അറിയിച്ചു. പ്രമുഖ അഭിനേതാവും അവതാരികയും മറ്റുമായ രഞ്ജിനി മേനോൻ ആണ് ചടങ്ങിൽ മുഖ്യാഥിതി ആയി പങ്കെടുക്കുന്നത്. മൂന്ന് ലോക റെക്കോർഡ് നേടിയ മിസ് കൊട്ടേശ്വരി കണ്ണൻ നൃത്തഅവതരണം നടത്തും. പരിപാടിയിലേയ്ക്ക് ഏവരെയും ക്ഷണിക്കുന്നതായി വനിതാവേദി പ്രസിഡന്റ് മോഹിനി തോമസ് സെക്രട്ടറി നിമ്മി റോഷൻ എന്നിവർ അറിയിച്ചു.
a