ബഹ്റൈനിൽ ഗാർഡൻ ഷോ 2023 മാർച്ച് 9 മുതൽ 12 വരെ


രാജ്യത്തെ ജനപ്രിയ എക്സിബിഷനുകളിൽ പ്രധാനപ്പെട്ട ഗാർഡൻ ഷോയുടെ  പതിനാറാമത് എഡീഷൻ മാർച്ച് 9 മുതൽ 12 വരെ നടക്കുമെന്ന് നാഷണൽ ഇനിഷ്യേറ്റീവ് ഫോർ അഗ്രിക്കൾച്ചറൽ ഡെവല്പമെന്റ് അറിയിച്ചു. മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഈ അന്താരാഷ്ട്ര പ്രദർശനം അരങ്ങേറുന്നത്.

ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഇസാ അൽ ഖലീഫയുടെ ആശിർവാദത്തോടെ നടക്കുന്ന ഗാർഡൻ ഷോ സാഖിറിലെ പുതിയ എക്സിബിഷൻ വേൾഡിലാണ് അരങ്ങേറുന്നത്. ജലം ജീവൻ പുനരുജ്ജീവിപ്പിക്കുന്നു എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന പ്രദർശനം ജലത്തിന്റെ പ്രാധാന്യവും അത് സംരംക്ഷിക്കേണ്ടതിന്റെ ആവശ്യകതയും വിളിച്ചോതും. 45,000 സന്ദർശകരെയാണ് സംഘടാകർ ഇത്തവണ പ്രതീക്ഷിക്കുന്നത്. 

article-image

a

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed