മിഡിൽ ഈസ്റ്റ് ഓയിൽ, ഗ്യാസ്, ജിയോ സയൻസ് കോൺഫറൻസും എക്സിബിഷനും ബഹ്റൈനിൽ സംഘടിപ്പിക്കുന്നു


മിഡിൽ ഈസ്റ്റ് ഓയിൽ, ഗ്യാസ്, ജിയോ സയൻസ് കോൺഫറൻസും എക്സിബിഷനും ഫെബ്രവർ 19 മുതൽ 21 വരെ ബഹ്റൈൻ ആതിഥേയത്വം വഹിക്കും. സാഖീറിലെ വേൾഡ് എക്സിബിഷൻ സെന്ററിൽ വെച്ച് നടക്കുന്ന എക്സിബിഷൻ ബഹ്റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ ആശിർവാദത്തോടെയാണ് നടക്കുന്നത്. ബഹ്റൈനനിലെ ഓയിൽ ആന്റ് എൻവയോൺമെന്റ് മന്ത്രാലയം ഈ മേഖലയിൽ പ്രവർത്തിക്കുന്ന വിവിധ അന്താരാഷ്ട്ര കമ്പനികളുമായി സഹകരിച്ചാണ് പ്രദർശനം സംഘടിപ്പിക്കുന്നത്.

49 രാജ്യങ്ങളിൽ നിന്നുള്ള കമ്പനികൾ പങ്കെടുക്കുന്ന പ്രദർശനത്തിന്റെ ഭാഗമായി നടക്കുന്ന കോൺഫറൻസിൽ നാനൂറിലധികം പ്രഭാഷകർ പങ്കെടുക്കും. സമ്മേളനത്തിൽ പത്തിലധികം സെഷനുകളാണ് ഉണ്ടാവുക. എണ്ണ വാതകവ്യവസായം നേരിടുന്ന പ്രധാനപ്പെട്ട വെല്ലുവിളികളാണ് സമ്മേളനത്തിൽ ചർച്ച ചെയ്യുന്നത്. 

article-image

a

You might also like

  • Lulu Exchange
  • Straight Forward

Most Viewed