ഇ അഹമദ് അനുസ്മരണ സമ്മേളനം കെ എം സി സി ബഹ്റൈൻ സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ചു

ഇ അഹമദ് അനുസ്മരണ സമ്മേളനം കെ എം സി സി ബഹ്റൈൻ സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ചു. "അഹമ്മദ് സാഹിബിനെ ഓർത്തെടുക്കാം ഇന്ത്യൻ വർത്തമാനം ചർച്ച ചെയ്യാം " എന്ന ശീർഷകത്തിൽ നടന്ന പരിപാടി ബഹ്‌റൈൻ കെഎംസിസി പ്രസിഡന്റ് ഹബീബ് റഹ്മാൻ ഉദ്ഘാടനം ചെയ്തു. ശംസുദ്ധീൻ വെള്ളികുളങ്ങര വിഷയം അവതരിപ്പിച്ചു.
മാധ്യമ പ്രവർത്തകരായ പ്രദീപ് പുറവങ്കര, സിറാജ് പള്ളിക്കര, എഴുത്തുകാരനായ അഷറഫ് കണ്ണൂർ, റഫീഖ് തോട്ടക്കര എന്നിവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു . രാജ്യത്തിന്റെ ബഹുസ്വരത ഉയർത്തിപിടിച്ച ഭരണാധികാരി എന്ന നിലയിൽ മതേതര ഭാരതം അദ്ദേഹത്തെ ഓർക്കുമെന്ന് പ്രസംഗികർ അഭിപ്രായപ്പെട്ടു. സലീം തളങ്കര, എ പി ഫൈസൽ, നിസാർ ഉസ്മാൻ, ഷരീഫ് വില്ല്യാപ്പിള്ളി, ഷാജഹാൻ പരപ്പൻ പൊയിൽ എന്നിവർ പങ്കെടുത്ത പരിപാടിയിൽ കെ പി മുസ്തഫ സ്വാഗതവും അസ്‌ലം വടകര നന്ദിയും പറഞ്ഞു.
ോ