ആർ എസ് സി റിഫാ സോൺ ടീം വിസ്‌ഡത്തിന്റെ ആഭിമുഖ്യത്തിൽ ബൂട്ട് ക്യാമ്പ് സംഘടിപ്പിച്ചു


ബഹ്‌റൈൻ കായിക ദിനത്തിന്റെ ഭാഗമായി ആർ എസ് സി റിഫാ സോൺ ടീം വിസ്‌ഡത്തിന്റെ ആഭിമുഖ്യത്തിൽ ബൂട്ട് ക്യാമ്പ് സംഘടിപ്പിച്ചു. ബഹ്‌റൈനിലെ മൽകിയ ബീച്ചിൽ രാവിലെ 06 മുതൽ ആരംഭിച്ച ക്യാമ്പിൽ യഥാക്രമം നിത്യ ജീവിതത്തിൽ പകർത്തേണ്ട വ്യായാമ പരിശീലനം, സൗഹൃദ ഫുട്ബോൾ മത്സരം, ഹാപ്പിനെസ്സ് ഗാതെറിങ്, നീന്തൽ എന്നിവ നടന്നു.

article-image

റിഫാ സോണിലെ വിവിധ മേഖലകളിൽ നിന്നുള്ള യുവാക്കൾ ക്യാമ്പിൽ പങ്കെടുത്തു. പ്രവാസ ലോകത്തു വളർന്നു വരുന്ന ഹൃദയ സ്തംഭനം മൂലമുള്ള മരണങ്ങൾ, ആത്മഹത്യാ പ്രവണത, ജീവിത ശൈലീ രോഗങ്ങൾ എന്നിവയെ പ്രതിരോധിക്കാനുള്ള മാർഗങ്ങൾ, വ്യായാമം തുടങ്ങിയ വിഷയങ്ങളിൽ ഫിറ്റ്നസ് ട്രൈയിനർ ഷബീർ വടക്കാഞ്ചേരിയും, ഹാപ്പിനെസ്സ് ഗാതെറിങ്ങ് നയിച്ച ശിഹാബ് പരപ്പയും പ്രഭാഷണങ്ങൾ നടത്തി. ആർ എസ് സി ബഹ്‌റൈൻ നാഷണൽ ചെയര്മാന് മുനീർ സഖാഫി, സെക്രട്ടറി അഷ്‌റഫ് മങ്കര, ഡോക്ടർ നൗഫൽ പയ്യോളി എന്നിവർ സംബന്ധിച്ചു.

article-image

You might also like

  • Lulu Exchange
  • Straight Forward

Most Viewed