എകെഡിഎഫ് ബഹ്റൈൻ സാരഥീയം 2023 സംഘടിപ്പിച്ചു


ബഹ്റൈനിലെ പ്രവാസി ഡ്രൈവർമാരുടെ കൂട്ടായ്മയായ എകെഡിഎഫ് ബഹ്റൈൻ എല്ലാ വർഷവും നടത്തി വരാറുള്ള അംഗങ്ങളുടെ പൊതുസമ്മേളനം സാരഥീയം 2023 എന്ന പേരിൽ സെഗയ്യ കെ.സി.എ ഹാളിൽ വെച്ചു നടന്നു. 

article-image

സംഘടനയുടെ ബഹ്റൈൻ അഡ്മിൻ സിദ്ധിലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ഫോർ പി.എം ന്യൂസ് എക്സിക്യുട്ടീവ് എഡിറ്റർ പ്രദീപ്   പുറവങ്കര  ഉദ്ഘാടനം ചെയ്തു. 

article-image

പ്രവാസി ഗൈഡൻസ് ഫോറം ചെയർമാൻ ഡോക്ടർ ജോൺ പനക്കൽ ചടങ്ങിൽ മുഖ്യാതിഥി ആയിരുന്നു. 

article-image

ചടങ്ങിൽ എക്സിക്യൂട്ടീവ് മെമ്പർ  ഫിലിപ്പ് വർഗീസ് സ്വാഗതവും സിറാജ്ജുദ്ധീൻ നന്ദിയും രേഖപ്പെടുത്തി. തുടർന്ന് വിവിധ കലാപരിപാടികളും അരങ്ങേറി. സംഘടനയുമായി ബന്ധപ്പെടാൻ ആഗ്രഹിക്കുന്നവർ 36839191 എന്ന നമ്പറിൽ ആണ് വിളിക്കേണ്ടത്. 

article-image

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed