കെഎംസിസി ബഹ്‌റൈൻ ഈസ്റ്റ് റിഫ ഏരിയ കമ്മിറ്റി വോളിബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു

കെഎംസിസി ബഹ്‌റൈൻ ഈസ്റ്റ് റിഫ ഏരിയ കമ്മിറ്റി കംപേഷൻ 22 ത്രൈമാസ കാംപെയിന്റെ ഭാഗമായി ഒവി അബ്ദുള്ള ഹാജി മെമ്മോറിയൽ വിന്നേഴ്സ് ട്രോഫിക്ക് വേണ്ടിയും,വി കുട്ട്യാലി സാഹിബ് മെമ്മോറിയൽ റണ്ണേഴ്സ് ട്രോഫിക് വേണ്ടിയും ആലി സ്പോർട്സ് ക്ലബ്ബിൽ വെച്ച് വോളിബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു. കെഎംസിസിയുടെ വിവിധ കമ്മിറ്റിയുടെ ടീമുകൾ പങ്കെടുത്തമത്സരത്തിൽ ഈസ്റ്റ് റിഫ ഏരിയ, മുഹറഖ് ഏരിയ, വയനാട് ജില്ലാ, നാദാപുരം മണ്ഡലം, കുറ്റ്യാടി മണ്ഡലം,വേളം പഞ്ചായത്ത് തുടങ്ങിയവർ മത്സരിച്ചു.
നാദാപുരം മണ്ഡലം കെഎംസിസി ടീം വിന്നേഴ്സ് ട്രോഫിയും, കുറ്റിയാടി മണ്ഡലം കെഎംസിസി ടീം റണ്ണേഴ്സ് ട്രോഫിയും സ്വന്തമാക്കി.റഫീഖ് വടകര ടൂർണമെന്റ് നിയന്ത്രിച്ചു. വിജയികളായ ടീമിനു കെഎംസിസി സംസ്ഥാന സെക്രട്ടറി അസൈനാർ, കെ. കെ. സി മുനീർ എന്നിവർ ട്രോഫികൾ കൈമാറി.
ോോ