'നിറച്ചാർത്ത്' കളറിങ് മത്സരത്തിന്റെ ഫലം പ്രഖ്യാപിച്ചു

ബി.കെ.എസ്- ഡി.സി അന്താരാഷ്ട്ര പുസ്തകമേളയോടനുബന്ധിച്ച് ബഹ്റൈൻ കേരളീയ സമാജം മലയാളം പാഠശാല സംഘടിപ്പിച്ച 'നിറച്ചാർത്ത്' കളറിങ് മത്സരത്തിന്റെ ഫലം പ്രഖ്യാപിച്ചു. ജൂനിയർ വിഭാഗത്തിൽ ശ്രീഹരി സന്തോഷ് ഒന്നാം സ്ഥാനവും അമേയ സുനീഷ് രണ്ടാം സ്ഥാനവും ജോബ് ജോസഫ് അജു മൂന്നാം സ്ഥാനവും നേടി.സീനിയർ വിഭാഗത്തിൽ ദിയ ഷെറിൻ, ശ്രീഭവാനി വിവേക്, നേഹ ജഗദീഷ് എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. സ്പെഷൽ സ്കൂൾ കുട്ടികളുടെ വിഭാഗത്തിൽ തൻവീർ ഒന്നാം സ്ഥാനവും അൽഫോൻസ രണ്ടാം സ്ഥാനവും മൈലി മൂന്നാം സ്ഥാനവും നേടി.
പുസ്തകോത്സവത്തോടനുബന്ധിച്ചു നടന്ന ചടങ്ങിൽ സമാജം പ്രസിഡൻറ് പി.വി. രാധാകൃഷ്ണ പിള്ള വിജയികളെ പ്രഖ്യാപിച്ചു. അടുത്ത മാസം മലയാളം പാഠശാല സംഘടിപ്പിക്കുന്ന കേരളപ്പിറവി ആഘോഷ ചടങ്ങിൽ സമ്മാനങ്ങൾ വിതരണം ചെയ്യുമെന്ന് സംഘാടകർ അറിയിച്ചു.
ോ