ബഹ്റൈൻ പലിശവിരുദ്ധ സമിതി കെ. മുരളീധരൻ എം.പിക്ക് നിവേദനം നൽകി


പ്രവാസികളുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ ചൂഷണം ചെയ്ത് നിയമവിരുദ്ധ പണമിടപാടുകൾ നടത്തുന്ന മലയാളികളുൾപ്പെടെയുള്ള സംഘങ്ങൾക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പലിശവിരുദ്ധ സമിതി കെ. മുരളീധരൻ എം.പിക്ക്  നിവേദനം നൽകി.  പലിശവിരുദ്ധ സമിതി നടത്തുന്ന പ്രവർത്തനങ്ങളെ അഭിനന്ദിച്ച മുരളീധരൻ, നാട്ടിൽ ഇതിന്റെ തുടർനടപടികൾ സ്വീകരിക്കുന്നതാണെന്ന് ഉറപ്പു നൽകി. സമിതി ചെയർമാൻ ജമാൽ ഇരിങ്ങൽ, ഉപദേശക സമിതി അംഗം ബഷീർ അമ്പലായി, ജനറൽ കൺവീനർ യോഗാനന്ദ്, ജനറൽ സെക്രട്ടറി ദിജീഷ്, വൈസ് ചെയർമാന്മാരായ നാസർ മഞ്ചേരി, അഷ്കർ പൂഴിത്തല, എക്സിക്യൂട്ടിവ് അംഗം മനോജ് വടകര എന്നിവർ പങ്കെടുത്തു. 

article-image

ോ

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed