ബ്രോസ് ആൻഡ് ബഡ്ഡീസ് ക്രിക്കറ്റ് ടീം 'സുനിൽ ജോർജ് മെമ്മോറിയൽ ക്രിക്കറ്റ് ടൂർണമെന്റ്' സംഘടിപ്പിച്ചു


ബഹ്‌റൈനിലെ പ്രമുഖ 48 ക്രിക്കറ്റ് ടീമുകളെ പങ്കെടുപ്പിച്ചുകൊണ്ട് ബ്രോസ് ആൻഡ് ബഡ്ഡീസ് ക്രിക്കറ്റ് ടീം സംഘടിപ്പിച്ച 'സുനിൽ ജോർജ് മെമ്മോറിയൽ ക്രിക്കറ്റ് ടൂർണമെന്റ്' ൽ 'NSB ലഗൂണ സ്മാർട്ട് ക്രിക്കറ്റ് ക്ലബ്' ജേതാക്കളായി. 'ഷഹീൻ ഗ്രൂപ്പ്' ടീമാണ് റണ്ണർ അപ്പ് ജേതാക്കളായത്. വിജയികൾക്ക് ട്രോഫിയും യഥാക്രമം 400 ഡോളർ, 200 ഡോളർ ക്യാഷ് പ്രൈസുകളും വിതരണം ചെയ്‌തു. ബഹ്‌റൈൻ ക്രിക്കറ്റ് ഫെഡറേഷൻ പ്രതിനിധി നൗഷാദ് ഉക്കയി വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്‌തു.  മത്സരത്തിൽ 'ഡ്രീം 11' ടീം മൂന്നാം സ്ഥാനം  നേടി.

article-image

സ്മാർട്ട് സി സി' ക്രിക്കറ്റ് ടീം പ്ലെയർ 'രഞ്ജിത്ത്' മാൻ ഓഫ് ദി സീരീസ് പട്ടം നേടിയപ്പോൾ ബെസ്റ്റ് ബാറ്ററായി ഷെഫി എ ബി ഡി, ഡ്രീം 11 ടീമിനെയും, ബെസ്റ്റ് ബൗളറായി  ജെനിക്ക്, MC6 CFT യെയും തെരഞ്ഞെടുത്തു. ഏറ്റവും കൂടുതൽ സിക്സ് നേടിയതും, ഫോർ നേടിയതും ഡ്രീം 11 ടീമിലെ ഷെഫി ABD യും, മാൻ ഓഫ് ദി ഫൈനൽ പട്ടം സ്മാർട് സി സി ടീമിലെ രഞ്ജിത്തുമാണ്. ബഹ്‌റൈനിലെ വിവിധ ക്രിക്കറ്റ് ടീമുകളിൽ പത്തുവർഷത്തിലധികമായി സജീവമായുള്ള പത്തോളം പ്ലയേഴ്‌സിനെ ടൂർണമെന്റിന്റെ ഭാഗമായി ആദരിച്ചു. ബ്രോസ് ആൻഡ് ബഡ്ഡീസ് ക്രിക്കറ്റ് ടീം അംഗമായിരുന്ന സുനിൽ ജോർജിന്റെ ഓർമ്മയ്ക്കായി നടത്തിവരുന്ന 'സുനിൽ ജോർജ് മെമ്മോറിയൽ ക്രിക്കറ്റ് ടൂർണമെന്റ്', ബുസൈതീനിലെ ക്രിക്കറ്റ് ഗ്രൗണ്ടിൽ വച്ചാണ് നടന്നത്. 

article-image

You might also like

  • Straight Forward

Most Viewed