ബഹ്റൈനിലെ ഫ്രണ്ട്സ് അസോസിയേഷൻ ഓഫ് തിരുവല്ല സിൽവർ ജൂബിലി ആഘോഷിക്കുന്നു


ബഹ്റൈനിലെ തിരുവല്ല സ്വദേശികളുടെ കൂട്ടായ്മയായ ഫ്രണ്ട്സ് അസോസിയേഷൻ ഓഫ് തിരുവല്ല സിൽവർ ജൂബിലി ആഘോഷിക്കുന്നു. ഡിസംബർ 1ന് വ്യാഴാഴ്ച്ച വൈകീട്ട് ഏഴ് മണി മുതൽ മനാമ ഗോൾഡൻ തുലിപ്പ് ഹൊട്ടലിൽ വെച്ച് നടക്കുന്ന പരിപാടി കേരള ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. ജീവകാരുണ്യ ബിസിനസ് രംഗങ്ങളിൽ പ്രവർത്തിക്കുന്നവരെ ചടങ്ങിൽ ആദരിക്കും. ഇതോടൊപ്പം തിരുവല്ല നിവാസികളായ 25 കിഡ്നി രോഗികൾക്ക് ഒരു വർഷത്തേക്കുള്ള സൗജന്യ ഡയാലിസിസ് സൗകര്യമൊരുക്കുന്ന ഫാറ്റ് സ്നേഹസ്പർശം പദ്ധതിയുടെ ഉദ്ഘാടനവും നടക്കും. തുടർന്ന് മാസ്റ്റർ റിതുരാജ് നയിക്കുന്ന ഗാനമേളയും വിവിധ കലാപരിപാടികളും അരങ്ങേറും.

ഇത് സംബന്ധിച്ച് വിളിച്ച് ചേർത്ത വാർത്ത സമ്മേളനത്തിൽ പ്രസിഡണ്ട് റോബി ജോർജ്ജ്, തിരുവല്ല വികസനസമിതി പ്രസിഡണ്ട് വർഗീസ് മാമൻ,  ജനറൽ കൺവീനർ നെൽജിൻ നെപ്പോളിയൻ, അഡ്വൈസറി ബോർഡ് അംഗങ്ങളായ എബ്രഹാം ജോൺ, ദേവരാജൻ, സെക്രട്ടറി അനിൽകുമാർ,  ജെയിംസ് ഫിലിപ്പ്, വർഗീസ് ദാനിയേൽ തുടങ്ങിയവർ പങ്കെടുത്തു. ചടങ്ങിൽ വെച്ച് പരിപാടിയുടെ പോസ്റ്റർ പ്രകാശനവും നടന്നു. 

article-image

`a

You might also like

Most Viewed