ഇന്ത്യൻ സ്കൂൾ ബഹ്റൈൻ ഭരണസമിതി; തെരഞ്ഞെടുപ്പ് എത്രയും പെട്ടെന്ന് നടത്തണമെന്ന് യുനൈറ്റഡ് പാരന്‍റ് പാനല്‍

ഇന്ത്യൻ സ്കൂൾ ബഹ്റൈന്റെ ഭരണസമിതിയിലേയ്ക്കുള്ള തെരഞ്ഞെടുപ്പ് എത്രയും പെട്ടെന്ന് നടത്തണമെന്നും നിലവില്‍ രക്ഷിതാക്കള്‍ അല്ലാത്തവര്‍ അധികാരം ഒഴിയണമെന്നും രക്ഷിതാക്കളുടെ കൂട്ടായ്മയായ യുനൈറ്റഡ് പാരന്‍റ് പാനല്‍ റിഫ ഏരിയ സംഘടിപ്പിച്ച കണ്‍വെന്‍ഷനിൽ ആവശ്യപ്പെട്ടു.അധ്യാപകര്‍ സമയബന്ധിതമായി എടുത്ത് തീര്‍ക്കേണ്ട പാഠ്യവിഷയങ്ങള്‍ പലതും പൂർത്തിയായിട്ടില്ലെന്നും, ഈ സാഹചര്യത്തിൽ കലാപരിപാടികള്‍ക്കും മറ്റു ആഘോഷ പരിപാടികള്‍ക്കും കൊടുക്കുന്നതിന്‍റെ പകുതി പ്രാധാന്യമെങ്കിലും പാഠ്യവിഷയങ്ങള്‍ക്ക് നൽകണമെന്നും കൺവെൻഷൻ ആവശ്യപ്പെട്ടു.
ഈ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് ബന്ധപ്പെട്ട മന്ത്രാലയങ്ങള്‍ക്കും മറ്റും യു.പി.പി പരാതി നല്‍കുമെന്നും ഭാരവാഹികൾ അറിയിച്ചു.ചീഫ് കോഓർഡിനേറ്റര്‍ ശ്രീധര്‍ തേറമ്പില്‍ അധ്യക്ഷത വഹിച്ചു. യു.പി.പി ചെയര്‍മാന്‍ എബ്രഹാം ജോണ്‍, ബിജു ജോർജ്, ഹരീഷ് നായര്‍, കണ്‍വീനര്‍മാരായ ഹാരിസ് പഴയങ്ങാടി, യു.കെ അനില്‍, ദീപക് മേനോന്‍ തുടങ്ങിയവർ സംസാരിച്ചു. എഫ്.എം ഫൈസല്‍ സ്വാഗതവും സെക്രട്ടറി ജ്യോതിഷ് പണിക്കര്‍ നന്ദിയും പറഞ്ഞു. റിഫ ഏരിയ കമ്മിറ്റി കണ്‍വീനറായി നായക് മറിയ ദാസിനേയും ജോയിന്റ് കണ്‍വീനര്‍മാരായി അശോകന്‍, ജഗന്നാഥന്‍, ദാമോദരന്‍, സിദ്ധീഖ്, ശ്രീകാന്ത്, സോന ഗോപിനാഥ് എന്നിവരേയും തെരഞ്ഞെടുത്തു.
ോ