ഇന്ത്യൻ സ്കൂൾ ബഹ്റൈനിൽ ഇന്ന് മുതൽ സ്കൂൾ കലോത്സവത്തിന്റെ സ്റ്റേജ് ഇനങ്ങൾ ആരംഭിക്കും


ഇന്ത്യൻ സ്കൂൾ ബഹ്റൈനിൽ ഇന്ന് മുതൽ തരംഗ് എന്ന പേരിൽ നടക്കുന്ന സ്കൂൾ കലോത്സവത്തിന്റെ സ്റ്റേജ് ഇനങ്ങൾ ആരംഭിക്കും. 120ഓളം ഇനങ്ങളിലായി നാലായിയിരത്തിലേറെ വിദ്യാർത്ഥികൾ പങ്കെടുക്കുന്ന  ഈ കലോത്സവം ഗൾഫ് രാജ്യങ്ങളിലെ ഏറ്റവും വലിയ സ്‌കൂൾ കലോത്സവമായിട്ടാണ് വിലയിരുത്തപ്പെടുന്നത്. ഇന്ന് വൈകീട്ട് ആറ് മണിക്ക്  ഇസ ടൗണിലെ ജഷന്മാൾ ഓഡിറ്റോറിയത്തിൽ  സ്റ്റേജ് ഇനങ്ങളുടെ ഔപചാരിക ഉദ്ഘാടനം നടക്കും.  തുടർന്ന് നാടോടി നൃത്തം, മൈം, മോണോ ആക്ട് എന്നിവ  അരങ്ങേറും.

വിവിധ  വേദികളിയായി നടക്കുന്ന  കലോത്സവത്തിന്റെ ഗ്രാൻഡ് ഫിനാലെ നവംബർ 23നു ഇന്ത്യൻ സ്‌കൂൾ ഗ്രൗണ്ടിലാണ്   നടക്കുക. പരിപാടിയിൽ കലാശ്രീ, കലാപ്രതിഭ പുരസ്കാരങ്ങൾ സമ്മാനിക്കും. കഴിഞ്ഞ രണ്ടാഴ്ചയായി വിദ്യാർത്ഥികൾ സ്റ്റേജ് ഇതര രചനാ മത്സരങ്ങളിലും ഗ്രൂപ് ഇനങ്ങളിലേക്കുള്ള പ്രാഥമിക മത്സരങ്ങളിലും ഏർപ്പെട്ടു വരികയായിരുന്നുവെന്ന് സ്കൂൾ അധികൃതർ അറിയിച്ചു. വിദ്യാർത്ഥികളെ നാല് ഹൗസുകളായി തിരിച്ചാണ് മത്സരം നടക്കുന്നത്. 

article-image

You might also like

Most Viewed