ഇന്ത്യൻ സ്‌കൂൾ വാർഷിക അക്കാദമിക് അവാർഡ് ദാന ചടങ്ങ് സംഘടിപ്പിച്ചു


ഇന്ത്യൻ സ്‌കൂൾ സി.ബി.എസ്.ഇ പത്തും പന്ത്രണ്ടും ക്ലാസ് പരീക്ഷകളിലെ സ്‌കൂൾ ടോപ്പർമാരെ അനുമോദിക്കുന്നതിനായി വാർഷിക അക്കാദമിക് അവാർഡ് ദാന ചടങ്ങ് സംഘടിപ്പിച്ചു. ഇസ ടൗൺ കാമ്പസിലെ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഇക്കഴിഞ്ഞ അധ്യയന വർഷത്തിലെ മികച്ച പ്രകടനത്തിനുള്ള സർട്ടിഫിക്കറ്റുകൾ ടോപ്പർമാർക്ക് സമ്മാനിച്ചു. സ്‌കൂളിലെ സ്തുത്യർഹമായ സേവനത്തിന് അധ്യാപകരെയും മറ്റു ജീവനക്കാരെയും അവാർഡ് നൽകി അനുമോദിച്ചു.

article-image

ഇന്ത്യൻ അംബാസഡർ പിയൂഷ് ശ്രീവാസ്തവ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി രവികുമാർ ജെയിൻ, സ്‌കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ, സെക്രട്ടറി സജി ആന്റണി, വൈസ് ചെയർമാൻ ജയഫർ മൈദാനി, ഇസി അംഗങ്ങളായ മുഹമ്മദ് ഖുർഷിദ് ആലം, ബിനു മണ്ണിൽ വറുഗീസ്, പ്രേമലത എൻ.എസ്, രാജേഷ് നമ്പ്യാർ, അജയകൃഷ്ണൻ വി, പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി, റിഫ കാമ്പസ് പ്രിൻസിപ്പൽ പമേല സേവ്യർ, സ്റ്റാഫ് പ്രതിനിധി ജോൺസൺ കെ.ദേവസ്സി, വൈസ് പ്രിൻസിപ്പൽമാർ എന്നിവരും അദ്ധ്യാപകരും ക്ഷണിക്കപ്പെട്ട അതിഥികളും ചടങ്ങിൽ പങ്കെടുത്തു.
പന്ത്രണ്ടാം ക്ലാസ് ടോപ്പർമാരായ അന്ന സാജു മുല്ലപ്പിള്ളി, ദ്വാരക ത്യാഗരാജൻ, ഭവ്യ കോപ്പൽ, ദിക്പാൽ പ്രകാശ്ഭായ് പട്ടേൽ, ലിയോ തോമസ് ഡൊമിനിക് എന്നിവരും പത്താം ക്ലാസ് സ്‌കൂൾ ടോപ്പർമാരായ ഹൈഫ മുഹമ്മദ് ഷിറാസ്, മറിയം തോമസ്, റിൻസ് ലോജി, സ്വാതി സുരേഷ് , തീർത്ഥ ഹരീഷ് , അഥർവ അവിനാഷ് മഹുലെ എന്നിവരും അവാർഡ് ജേതാക്കളിൽ ഉൾപ്പെടുന്നു. ചടങ്ങിൽ അക്കാദമിക് സ്‌പെഷ്യൽ ന്യൂസ് ലെറ്റർ ടൈഡിംഗ്‌സ് പ്രകാശനം ചെയ്തു.

article-image

a

You might also like

Most Viewed