സയ്യിദുൽ ഉലമ സയ്യിദ് മുഹമ്മദ് ജിഫ്റി മുത്തുക്കോയ തങ്ങൾ ബഹ്റൈനിലെത്തുന്നു

സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡണ്ട് സയ്യിദുൽ ഉലമ സയ്യിദ് മുഹമ്മദ് ജിഫ്റി മുത്തുക്കോയ തങ്ങളുടെ ത്രിദിന ബഹ്റൈൻ സന്ദർശനം നവംബർ 11ന് വെള്ളിയാഴ്ച്ച മുതൽ ആരംഭിക്കുമെന്ന് സമസ്ത ബഹ്റൈൻ ഭാരവാഹികൾ അറിയിച്ചു. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് മാനേജർ മോയിൻകുട്ടി മാസ്റ്ററും തങ്ങൾക്കൊപ്പം ബഹ്റൈനിലെത്തും.
വെള്ളിയാഴ്ച്ച രാത്രി ഏഴ് മുപ്പത് മുതൽ ഇസാടൗണിലെ ഇന്ത്യൻ സ്കൂളിൽ വെച്ച് നടക്കുന്ന സ്വീകരണ സമ്മേളനത്തിൽ ജിഫ്രി തങ്ങൾ മുഖ്യ പ്രഭാഷണം നടത്തും. നീതി നീങ്ങുന്ന ലോകം, നീതി നിറഞ്ഞ തിരുനബി എന്ന പ്രമേയത്തിൽ സമസ്ത ബഹ്റൈൻ നടത്തി വന്ന നബിദിനഘോഷ ക്യാമ്പയിന്റെ സമാപനവും ഇതോടനുന്ധിച്ച് നടക്കും.
വിവിധ ഏരിയകളിലായി പ്രവർത്തിക്കുന്ന 9 മദ്രസകളിടെ കലാസാഹിത്യപരിപാടികളുടെ സമാപനം കൂടിയായിരിക്കും ഇതെന്ന് സമസ്ത ബഹ്റൈൻ ഭാരവാഹികൾ അറിയിച്ചു. ഇത് സംബന്ധിച്ച് വിളിച്ച് ചേർത്ത വാർത്തസമ്മേളനത്തിൽ സമസ്ത ബഹ്റൈൻ പ്രസിഡന്റും, സ്വാഗതസംഘം ചെയർമാനുമായ സയ്യിദ് ഫക്റുദ്ധീൻ കോയ തങ്ങൾ, സമസ്ത ബഹ്റൈൻ ജനറൽ സെക്രട്ടറി വി കെ കുഞ്ഞമ്മദ് ഹാജി, ട്രഷററർ എസ് എം അബദുൽ വാഹിദ്, കോ ഓർഡിനേറ്റർ അശ്റഫ് അൻവരി ചേലക്കര, ഹാഫിൾ ശറഫുദ്ധീൻ മൗലവി, ഷാഫി വേളം എന്നിവർ പങ്കെടുത്തു.
a