ഷബിനി വാസുദേവിന്റെ നോവൽ 'ശകുനി' യുടെ പുസ്തകപ്രകാശനം നടന്നു

ബഹ്‌റൈൻ കേരളീയ സമാജം സാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ എഴുത്തുകാരി ഷബിനി വാസുദേവിന്റെ ആദ്യനോവൽ 'ശകുനി'യുടെ രണ്ടാം പതിപ്പിന്റെ പ്രകാശന പരിപാടി സംഘടിപ്പിച്ചു.
മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച 'ശകുനി' ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണപിള്ള പ്രശസ്ത എഴുത്തുകാരി ശ്രീദേവി വടക്കേടത്തിന് നൽകിയാണ് പ്രകാശനം നിർവ്വഹിച്ചത്.
സമാജം സാഹിത്യ വിഭാഗം സെക്രട്ടറി ഫിറോസ് തിരുവത്ര സ്വാഗതം പറഞ്ഞ പരിപാടിയിൽ സജി മാർക്കോസ്, സ്വപ്ന വിനോദ് എന്നിവരാണ് പുസ്തകത്തെ പരിചയപെടുത്തി സംസാരിച്ചത് . സമാജം ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കൽ, ജയചന്ദ്രൻ രാമന്തളി, സുനിൽ മാവേലിക്കര തുടങ്ങിയവർ ചടങ്ങിൽ ആശംസയർപ്പിച്ചു സംസാരിച്ചു . സാഹിത്യവേദി കൺവീനർ പ്രശാന്ത് നന്ദി പറഞ്ഞ പരിപാടി സന്ധ്യ ജയരാജ് നിയന്ത്രിച്ചു.
ോ