ബഹ്റൈൻ എയർഷോയ്ക്കുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു


ബഹ്റൈൻ അന്താരാഷ്ട്ര എയർഷോയ്ക്കുള്ള ഒരുക്കങ്ങൾ ത്വരിതഗതിയിൽ പുരോഗമിക്കുകയാണ്. ഇത് ആറാം തവണയാണ് ബഹ്റൈൻ എയർഷോ സംഘടിപ്പിക്കുന്നത്. നവംബർ 9 മുതൽ 11 വരെ ബഹ്റൈൻ രാജാവ് ഹിസ് മജസ്റ്റി കിങ്ങ് ഹമദ് ബിൻ ഇസാ അൽ ഖലീഫയുടെ മേൽനോട്ടത്തിൽ സാഖിർ എയർബേസിൽ നടക്കുന്ന എയർഷോയിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള വ്യോമയാന, പ്രതിരോധ മേഖലയിൽ പ്രമുഖർ പങ്കെടുക്കും.

ലോകപ്രശസ്ത വ്യാമോഭ്യാസ പ്രദർശന സംഘമായ റെഡ് ആരോസിന്റെ പ്രകടനവും ബഹ്റൈൻ എയർഷോയ്ക്ക് മാറ്റുകൂട്ടും. ഇതിനകം തന്നെ വിവിധ വിമാനങ്ങൾ പ്രദർശനത്തിൽ പങ്കെടുക്കാനായി ബഹ്റൈനിലെത്തി ചേർന്നിട്ടുണ്ട്. എയർഷോയുടെ ഭാഗമായി നാലാമത് മനാമ എയർ പവർ സിംപോസിയം നവംബർ 8ന് സോഫിടെൽ ഹൊട്ടലിൽ വെച്ച് നടക്കുമെന്നും അധികൃതർ അറിയിച്ചു. 

article-image

a

You might also like

  • Lulu Exchange
  • Straight Forward

Most Viewed