ഫ്രാൻസിസ് മാർപ്പാപ്പ ബഹ്റൈനിൽ നിന്നും വത്തിക്കാനിലേയ്ക്ക് മടങ്ങി


നാല് ദിവസത്തെ ചരിത്രപ്രധാനമായ സന്ദർശനത്തിനൊടുവിൽ ഫ്രാൻസിസ് മാർപ്പാപ്പ ബഹ്റൈനിൽ നിന്നും വത്തിക്കാനിലേയ്ക്ക് മടങ്ങി. സാഖിർ എയർബേസിൽ നടന്ന യാത്രയപ്പ് ചടങ്ങിൽ ബഹ്റൈൻ രാജാവ് ഹിസ് മജസ്ററി കിങ്ങ് ഹമദ് ബിൻ ഇസ അൽ ഖലീഫ പങ്കെടുത്തു.

ബഹ്റൈൻ ഡയലോഗിന്റെ സമാപന സമ്മേളനത്തിൽ മുഖ്യാതിഥിയായി പങ്കെടുത്ത മാർപ്പാപ്പ, അവാലിയിലെ ഔവർ ലേഡി ഓഫ് അറേബ്യ കത്തീഡ്രൽ, ഇസാ ടൗണിലെ സേക്രട് ഹാർട്ട് സ്കൂൾ, മനാമയിലെ സേക്രട്ട് ഹാർട്ട് ചർച്ച് എന്നിവിടങ്ങളിലാണ് മുഖ്യമായും സന്ദർശനം നടത്തിയത്. ഇത് കൂടാതെ 111 രാജ്യങ്ങളിൽ നിന്നായി 30,000 പേർ പങ്കെടുത്ത നാഷണൽ സ്റ്റേഡിയത്തിലെ കുർബാന ചടങ്ങിലും പോപ്പ് ഫ്രാൻസിസ് പങ്കെടുത്തു.

നാല് ദിവസത്തെ മാർപ്പാപ്പയുടെ സന്ദർശനം ബഹ്റൈൻ മുമ്പോട്ടു വെക്കുന്ന മതസാഹോദര്യത്തിന്റെ ഉത്തമ ഉദാഹരണമായും മാറിയതായി അന്താരാഷ്ട്ര മാധ്യമങ്ങൾ വിലയിരുത്തുന്നു. 

article-image

a

You might also like

  • Lulu Exchange
  • Straight Forward

Most Viewed