ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ ദിനാചരണവും, ഭാരത് ജോഡോ യാത്രാ ഐക്യ ദാർഢ്യ സദസ്സും സംഘടിപ്പിച്ചു

ഐ.വൈ.സി.സി റിഫാ ഏരിയാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ ദിനാചരണവും, ഭാരത് ജോഡോ യാത്രാ ഐക്യ ദാർഢ്യ സദസ്സും സംഘടിപ്പിച്ചു. ഐ.വൈ.സി.സി ദേശീയ പ്രസിഡന്റ് ജിതിൻ പരിയാരം ഉദ്‌ഘാടനം ചെയ്തു. ചടങ്ങിൽ സിംസ് മുൻ പ്രസിഡണ്ടും കോൺഗ്രസ്സ് പ്രവർത്തകനുമായ ചാൾസ് ആലുക്ക അനുസ്മരണ പ്രഭാഷണം നടത്തി.
ഭാരത് ജോഡോ പദയാത്ര ഐക്യ ദാർഢ്യ സദസ്സിൽ ബഹ്റിനിലെ മുതിർന്ന കോൺഗ്രസ്സ് പ്രവർത്തകൻ എ സി എ ബക്കർ മുഖ്യപ്രഭാഷണം നടത്തി.ദേശീയ ആക്ടിങ് സെക്രട്ടറി ബൈജു വണ്ടൂർ, ദേശീയ ട്രഷറർ വിനോദ് ആറ്റിങ്ങൽ, മുൻ ദേശീയ പ്രസിഡന്റുമാരായ ബ്ലെസ്സൺ മാത്യു, അനസ് റഹിം, മുൻ ദേശീയ സെക്രട്ടറി ഫാസിൽ വട്ടോളി തുടങ്ങിയവർ സംസാരിച്ചു. റിഫാ ഏരിയാ പ്രസിഡന്റ് കിഷോർ ചെമ്പിലോട്ടിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഏരിയ ആക്ടിങ് സെക്രട്ടറി ജോൺ ആലപ്പാട്ട് സ്വാഗതവും, ഏരിയ ട്രെഷറർ അഖിൽ കെ കെ നന്ദിയും പറഞ്ഞു.
a