ഓപൺ ഹൗസ് സംഘടിപ്പിച്ചു
                                                            ബഹ്റൈനിലെ ഇന്ത്യൻ പ്രവാസികളുടെ പരാതികൾ പരിഹരിക്കുന്നതിനായി ഇന്ത്യൻ എംബസിയിൽ ഇന്നലെ ഓപൺ ഹൗസ് സംഘടിപ്പിച്ചു. ഇന്ത്യൻ സ്ഥാനപതി പിയൂഷ് ശ്രീവാസ്തവ ഓപ്പൺ ഹൗസിൽ പങ്കെടുത്തു. ഓപ്പൺ ഹൗസിന് മുമ്പാകെ എത്തിയ മിക്ക പരാതികളിലും പരിഹാരം കാണാൻ കഴിഞ്ഞതായി എംബസി വൃത്തങ്ങൾ അറിയിച്ചു. എംബസിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അധ്യാപക ദിനം, ഹിന്ദി ദിവസ് എന്നിവയെക്കുറിച്ച് സ്ഥാനപതി വിശദീകരിച്ചു. ഇന്ത്യൻ എംബസിയിൽ അപ്പോയിന്റ്മെന്റുകൾക്കുള്ള EoIBh CONNECT ആപ്പിൽ പാസ്പോർട്ട് സേവനങ്ങൾക്കുള്ള ഐ.വി.എസിനെയും ഉൾപ്പെടുത്തിയതായി അംബാസഡർ അറിയിച്ചു. ഉടൻതന്നെ ഈ സൗകര്യം നിലവിൽ വരുമെന്നും അദ്ദേഹം വ്യക്തമാക്കി.
ബഹ്റൈനിലെ ഇന്ത്യൻ സമൂഹത്തിന് ഓണം, നവരാത്രി, ദസറ, മീലാദ് ആശംസകളും സ്ഥാനപതി കൈമാറി.
zsyhx
												
										
																	