ബഹ്‌റൈൻ കേരളീയ സമാജം ഓണാഘോഷങ്ങൾ സമാപിച്ചു

ഒരു മാസത്തിലേറെ നീണ്ടുനിന്ന ബഹ്‌റൈൻ കേരളീയ സമാജം ഓണാഘോഷങ്ങൾ സമാപിച്ചു. വ്യാഴാഴ്ച വൈകീട്ട് നടന്ന സമാപന സമ്മേളനം കേരള സഹകരണ മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്തു.
കാപിറ്റൽ ഗവർണറേറ്റ് ഇൻഫർമേഷൻ ആൻഡ് ഫോളോഅപ് ഡയറക്ടർ യൂസുഫ് ലോറി, സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള, ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, ഓണാഘോഷ കമ്മിറ്റി ചെയർമാൻ എം.പി. രഘു, ജനറൽ കൺവീനർ ശങ്കർ പള്ളൂർ, സമാജം വൈസ് പ്രസിഡന്റ് ദേവദാസ് കുന്നത്ത് തുടങ്ങിയവർ സന്നിഹിതരായിരുന്നു. തുടർന്ന് പ്രശസ്ത മജീഷ്യൻ സാമ്രാജ് അവതരിപ്പിച്ച മാജിക് ഷോയും അരങ്ങേറി.
xhf