യാത്രയപ്പ് നൽകി


ബഹ്റൈൻ മലയാളി ബിസിനസ് ഫോറം യൂത്ത് വിംങ്ങിന്റെ നേതൃത്വത്തിൽ ബഹ്റൈനിൽ നിന്ന് ദുബായിലേക്ക് യാത്രയാവുന്ന യൂത്ത് വിംങ്ങിന്റെ ഭരണ സമിതി അംഗം പ്രശാന്ത് അമ്മാൾ കൈതേരിക്ക് യാത്രയപ്പ് നൽകി. ഉമ്മുൽ ഹസ്സം പാൻ ഏഷ്യ റെസ്റ്റാറന്റ് പാർട്ടി ഹാളിൽ നടന്ന ചടങ്ങിൽ രക്ഷാധികാരി ബഷീർ അമ്പലായിയുടെ അധ്യക്ഷതയിൽ ന‌ടന്ന യോഗത്തിൽ യൂത്ത് വിംങ്ങ് പ്രസിഡന്റ് സെമീർ ഹംസ സ്വാഗതം പറഞ്ഞു. കഴിഞ്ഞ കാലപ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി പ്രശാന്തിനെ ചടങ്ങിൽ ഷാൾ അണിയിച്ച് ആദരിച്ചു.

കൺവീനർ മുഹമ്മദ് സവാദ് മെമോന്റോ കൈമാറി. ബി എം ബി എഫ് ഭരണ സമിതി അംഗം അശറഫ് മായഞ്ചേരി ഉപഹാരമായി കിരീടം ചാർത്തുകയും യൂത്ത് വിംങ്ങ് ഭരണ സമിതി അംഗം ആന്റണി പൗലോസ് മധുരം നൽകുകയും, ഫോറം അംഗങ്ങൾ ഒപ്പിട്ട ഫലകം ബഷീർ അമ്പലായി കൈമാറുകയും ചെയ്തു.

ബിഎംബിഎഫ് അംഗങ്ങളായ പി.കെ.വേണുഗോപാൽ, മുനീസ്, നാസർ ടെക്സിം, റഊഫ്, അൻവർ കണ്ണൂർ, സെലീം മമ്പ്ര, സുനീർ, ഷഫീഖ്, റാഷി, അസ്മർ എന്നിവർ പങ്കെടുത്തു. സനു നന്ദി പറഞ്ഞു

You might also like

Most Viewed