ബഹ്റൈനും ഇന്ത്യയും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരത്തിൽ കഴിഞ്ഞ വർഷം 54 ശതമാനം വളർച്ച നേടിയതായി റിപ്പോർട്ട്


ബഹ്റൈനും ഇന്ത്യയും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരത്തിൽ കഴിഞ്ഞ വർഷം 54 ശതമാനം വളർച്ച നേടിയതായി ട്രേ​ഡ്​ പ്രൊ​മോ​ഷ​ൻ കൗ​ൺ​സി​ൽ ഓ​ഫ്​ ഇ​ന്ത്യ​യും ബ​ഹ്​​റൈ​നി​ലെ ഇ​ന്ത്യ​ൻ എം​ബ​സി​യും സം​യു​ക്​​ത​മാ​യി സം​ഘ​ടി​പ്പി​ച്ച ഇ​ന്ത്യ-​ഗ​ൾ​ഫ്​ ബ​യ​ർ സെ​ല്ല​ർ മീറ്റീൽ അറിയിച്ചു. ഇരു രാജ്യങ്ങളും തമ്മിൽ 1.65 ബി​ല്യ​ൺ ഡോ​ള​റിന്റെ ഉ​ഭ​യ​ക​ക്ഷി വ്യാ​പാ​ര​മാ​ണ്​ 2021-22ൽ ​ന​ട​ന്ന​ത്. ഉ​ഭ​യ​ക​ക്ഷി വ്യാ​പാ​ര​ത്തി​ൽ മു​ഖ്യ​ഭാ​ഗ​വും ഭ​ക്ഷ്യ, കാ​ർ​ഷി​കോ​ൽ​പ​ന്ന​ങ്ങ​ളാ​ണ്. ബ​ഹ്​​റൈ​നി​ലെ​ക്ക്​ അ​രി​യും മാം​സ​വും പ​ഞ്ച​സാ​ര​യും സു​ഗ​ന്ധ​വ്യ​ഞ്ജ​ന​ങ്ങ​ളും പ​ഴ​ങ്ങ​ളും പ​ച്ച​ക്ക​റി​ക​ളും ക​യ​റ്റു​മ​തി ചെ​യ്യ​ന്ന പ്ര​മു​ഖ രാ​ജ്യ​മാ​ണ്​ ഇ​ന്ത്യ. വരുംനാളുകളിൽ ബ​ഹ്​​റൈന്റെ ഭ​ക്ഷ്യ​സു​ര​ക്ഷാ പ​ദ്ധ​തി​ക​ളി​ൽ നി​ർ​ണ്ണാ​യ​ക പ​ങ്കാ​ളി​യാ​കാ​ൻ ഇ​ന്ത്യ ആ​ഗ്ര​ഹി​ക്കു​ന്ന​താ​യി സം​ഗ​മം ഉ​ദ്​​ഘാ​ട​നം ചെ​യ്ത ഇന്ത്യൻ അം​ബാ​സ​ഡ​ർ പീ​യൂ​ഷ്​ ശ്രീ​വാ​സ്ത​വ പ​റ​ഞ്ഞു. മ​നാ​മ ഇ​ന്‍റ​ർ​കോ​ണ്ടി​ന​ന്‍റ​ൽ ഹോ​ട്ട​ലി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ബ​ഹ്​​റൈ​ൻ ഇ​ന്ത്യ ​സൊ​സൈ​റ്റി ചെ​യ​ർ​മാ​ൻ അ​ബ്​​ദു​ൽ​റ​ഹ്​​മാ​ൻ ജു​മ​യും സ​ന്നി​ഹി​ത​നാ​യി​രു​ന്നു. ഇ​ന്ത്യ​ൻ ഭ​ക്ഷ്യ, പാ​നീ​യ രം​ഗ​ത്തെ 13 ​പ്ര​മു​ഖ ക​യ​റ്റു​മ​തി​ക്കാ​രും ബ​ഹ്​​റൈ​നി​ലെ റീ​ട്ടെ​യ്​​ൽ, ഇ​റ​ക്കു​മ​തി, വി​ത​ര​ണ രം​ഗ​ത്തെ 45 പ്ര​മു​ഖ​രും സം​ഗ​മ​ത്തി​ൽ പ​​ങ്കെ​ടു​ത്തു.

article-image

ോൂുോൂബ

You might also like

Most Viewed