ഓണകൈനീട്ടം ഓഫറുകളുമായി ലുലു എക്സ്ചേഞ്ച് ബഹ്റൈൻ

തിരുവോണ നാളുകളെ വരവേൽക്കാൻ ലുലു എക്സ്ചേഞ്ച് ബഹ്റൈൻ ഓണകൈനീട്ടം ഓഫറുമായി രംഗത്ത്. സെപ്തംബർ 1 മുതൽ 10 വരെ ഇന്ത്യയിലേയ്ക്ക് ലുലു എക്സ്ചേഞ്ചോ, ലുലുമണി ആപ്പോ വഴി കുറഞ്ഞത് രണ്ട് ട്രാൻസാക്ഷൻ നടത്തുന്നവരിൽ നിന്ന് പത്ത് ഭാഗ്യശാലികൾക്ക് എട്ട് ഗ്രാം സ്വർണനാണയം വീതമാണ് നൽകുന്നത്.
സെപ്തംബർ 13നാണ് വാണിജ്യവ്യവസായ മന്ത്രാലയ പ്രതിനിധികളുടെ സാന്നിദ്ധ്യത്തിൽ ലക്കിഡ്രോയിലൂടെ വിജയികളെ പ്രഖ്യാപ്പിക്കുന്നത്. പ്രമോഷൻ കാലയളവിൽ ഒരു ഉപഭോക്താവ് നടത്തുന്ന ഇടപാടുകൾ എത്രയാണെങ്കിലും ഒരാൾക്ക് ഒരു സമ്മാനം മാത്രമാണ് ലഭിക്കുക.