വിദ്ധ്യാഭ്യാസ ബോധവത്കരണ പരിപാടി സംഘടിപ്പിച്ച് ബഹ്റൈൻ ഇന്ത്യൻ സ്കൂൾ പ്രതിപക്ഷ കൂട്ടായ്മ


ഇന്ത്യൻ സ്കൂൾ ബഹ്റൈന്റെ രക്ഷിതാക്കളുടെ കൂട്ടായ്മയായ യുണൈറ്റഡ് പാരന്റ്സ് പാനലിന്റെ ആഭിമുഖ്യത്തിൽ കോവിഡിന് ശേഷമുള്ള അദ്ധ്യയന വര്‍ഷാരംഭത്തിന്‍റെ മുന്നോടിയായി  വിദ്ധ്യാഭ്യാസ ബോധവത്കരണ പരിപാടി സംഘടിപ്പിക്കുന്നു. സെപ്തംബർ 2ന് രാവിലെ 9 മണി മുതൽക്കാണ് ജുഫൈറിലെ അൽ നവരാസ് ടവറിൽ വെച്ച് കെഡികൺസൽട്ടൻസിയുടെ സഹകരിച്ചാണ് എയിം 22 എന്ന പേരിൽ പരിപാടി നടക്കുന്നത്. 13 മുതൽ 18 വയസ് വരെ പ്രായമുള്ള വിദ്യാർത്ഥികൾക്കാണ് പരിപാടിയിൽ പങ്കെടുക്കാൻ സാധിക്കുന്നത്. റെജിസ്ട്രേഷന് വേണ്ടി 34153933 അല്ലെങ്കിൽ 36560563 എന്നീ നമ്പറുകളിലാണ് ബന്ധപ്പടേണ്ടേത്. രണ്ട് ദിനാറാണ് റെജിസ്ട്രേഷൻ ഫീസ്.  കോവിഡ് കാരണം മുടങ്ങിയിരിക്കുന്ന ഇന്ത്യൻ സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി തെരഞ്ഞെടുപ്പ് ഡിസംബറിൽ നടക്കുമെന്ന പ്രതീക്ഷയും ഇത് സംബന്ധിച്ച് വിളിച്ച് ചേർത്ത വാർത്തസമ്മേളനത്തിൽ ഭാരവാഹികൾ പങ്കിട്ടു.

രക്ഷിതാക്കൾ അല്ലാത്തവരാണ് ഇപ്പോൾ കമ്മിറ്റിയെ നയിക്കുന്നതെന്നും, പ്രിൻസിപ്പലിനെ തെരഞ്ഞെടുക്കാൻ എടുക്കുന്ന കാലതാമസം ആശങ്കയുണർത്തുന്നതാണെന്നും ഇവർ ആരോപിച്ചു. അൽ സഫീർ ഹൊട്ടലിൽ വെച്ച് നടന്ന വാർത്തസമ്മേളനത്തിൽപത്ര സമ്മേളനത്തില്‍ യു.പി.പി ചെയര്‍മാനും  ഇന്ത്യന്‍ സ്കൂള്‍ മുന്‍ ചെയര്‍മാനുമായ എബ്രഹാം ജോണ്‍, യി.പി.പി നേതാക്കളായ ബിജു ജോര്‍ജ്ജ്, ഹരീഷ് നായര്‍, എഫ്.എം.ഫൈസല്‍, ജ്യോതിഷ് പണിക്കര്‍, എബിതോമസ്, ദീപക് മേനോന്‍, മോഹന്‍കുമാര്‍ നൂറനാട്, അന്‍വര്‍ ശൂരനാട് തുടങ്ങിയവര്‍ പങ്കെടുത്തു.   

You might also like

  • Straight Forward

Most Viewed