കിലോയ്ക്ക് 50 പൈസയായി; ഉള്ളിയും വെളുത്തുള്ളിയും വഴിയിലുപേക്ഷിച്ചും നദിയിലൊഴുക്കിയും മധ്യപ്രദേശിലെ കര്‍ഷകര്‍


വില ഇടിഞ്ഞതോടെ വെള്ളുത്തുള്ളിയും, ഉള്ളിയും റോഡില്‍ ഉപേക്ഷിച്ച് കര്‍ഷകര്‍. കിലോക്ക് 50 പൈസയായി ആണ് വില താഴ്ന്നത്. ഇതോടെ കര്‍ഷകര്‍ ഉല്‍പ്പന്നങ്ങള്‍ നദികളില്‍ ഒഴുക്കുകയും വിളകള്‍ തീയിട്ടു നശിപ്പിക്കുകയുമായിരുന്നു. മധ്യപ്രദേശിലാണ് സംഭവം. വിളകള്‍ക്ക് മിനിമം താങ്ങുവില ഉറപ്പ് നല്‍ക്കണമെന്ന് കര്‍ഷകര്‍ ആവശ്യപെട്ടു. ഉള്ളിയുടെയും വെള്ളുത്തുള്ളിയുടെയും ഉള്‍പ്പടെ വില കഴിഞ്ഞ ഒരാഴ്ച്ചയായി മധ്യപ്രദേശില്‍ കുത്തനെ കുറയുകയാണ്. വ്യാവസായിക ഉല്‍പ്പന്നങ്ങള്‍ പോലെ കര്‍ഷകോല്‍പ്പന്നങ്ങള്‍ക്കും വില നിശ്ചയിച്ചില്ലെങ്കില്‍ ഇത്തരം പ്രശ്നങ്ങള്‍ ഇനിയും ആവര്‍ത്തിക്കുമെന്ന് അഗ്രികള്‍ച്ചര്‍ ഇകണോമിസ്റ്റും ഗവേഷകനുമായ ദേവീന്ദര്‍ ശര്‍മ പറഞ്ഞു.

കര്‍ഷകര്‍ വെള്ളുത്തുള്ളിയും, ഉള്ളിയും നദികളില്‍ വലിച്ചെറിയുന്നത്തിന്റെ വീഡിയോ കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ് പങ്കുവച്ചിരുന്നു. കര്‍ഷകര്‍ക്ക് ആശ്വാസം നല്‍ക്കുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.വെള്ളുത്തുള്ളി, ഉള്ളി വിളകളുടെ ഉല്‍പ്പാദനച്ചെലവ് പോലും ലഭിക്കുന്നില്ലെന്ന് കര്‍ഷകര്‍ പറയുന്നു. ഉല്‍പ്പാദന ചെലവും ഉല്‍പ്പന്നങ്ങളുടെ വിലയും തമ്മിലുള്ള അന്തരം നികത്താന്‍ സര്‍ക്കാര്‍ പദ്ധതി ആരംഭിച്ചെങ്കിലും പിന്നീട് നിശ്ചലമായി. 2017 ല്‍ കര്‍ഷകര്‍ താങ്ങുവിലക്കായി പ്രക്ഷോഭം നടത്തിയെങ്കിലും ആവശ്യങ്ങള്‍ പരിഗണിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. അന്ന് വിവിധ പ്രക്ഷോഭങ്ങളിലായി ആറ് കര്‍ഷകര്‍ കൊല്ലപെട്ടിരുന്നു.

രാജ്യത്തെ എറ്റവും വലിയ വെള്ളുത്തുള്ളി വിപണിയായ മന്ദ്സൗറില്‍ കഴിഞ്ഞയാഴ്ച്ച വെള്ളുത്തുള്ളിക്ക് കിന്റലിന് 100 രൂപയും, ഉള്ളിക്ക് കിന്റലിന് 50 രൂപയുമാണ് ലഭിച്ചത്. 2011-12 ല്‍ ഉത്പാദനം 11.50 ലക്ഷം മെട്രിക് ടണ്‍ ആയിരുന്നെങ്കില്‍ 2020-21 ല്‍ 19.83 ലക്ഷം ടണ്ണായി ഉയര്‍ന്നു. വില കുത്തനെ കുറയുമ്പോള്‍ കൃത്യമായ സംഭരണ സംവിധാനങ്ങള്‍ ഇല്ലാത്തതിനാല്‍ കുറഞ്ഞ വിലക്ക് ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാന്‍ കര്‍ഷകര്‍ നിര്‍ബന്ധിതരാകുകയാണ്.

You might also like

  • Straight Forward

Most Viewed