ബഹ്റൈൻ കെഎംസിസി പാലക്കാട് ജില്ലാ കമ്മിറ്റിയുടെ പ്രവർത്തനോദ്ഘാടനം നടന്നു


ബഹ്റൈൻ കെഎംസിസി പാലക്കാട് ജില്ലാ കമ്മിറ്റിയുടെ പ്രവർത്തനോദ്ഘാടനം റിവൈവ് '22  എന്ന പേരിൽ  നടന്നു. സമസ്ത ബഹ്‌റൈൻ പ്രസിഡന്റ് സയ്യിദ് ഫഖ്‌റുദ്ധീൻ തങ്ങൾ ഉദ്ഘാടനം ചെയ്ത പൊതുയോഗതത്തിൽ  ജില്ല കെഎംസിസി പ്രസിഡന്റ് ഷറഫുദ്ദീൻ മരായമംഗലം അധ്യക്ഷത വഹിച്ചു. യൂത്ത്‌ലീഗ് മുൻ ട്രഷറർ എംഎ സമദ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന കെഎംസിസി ആക്റ്റിങ് പ്രസിഡണ്ട് ഗഫൂർ കയ്പമംഗലം,സംസ്ഥാന ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്കൽ ,സംസ്ഥാന സെക്രട്ടറി റഫീഖ് തോട്ടക്കര എന്നിവർ ആശംസകൾ നേർന്നു. 

article-image

2022-2024 കാലയളവിൽ  ജില്ലാ കമ്മറ്റി നടത്താൻ ഉദ്ദേശിക്കുന്ന പ്രവർത്തന പദ്ധതികൾ ജില്ല ഓർഗനൈസിങ് സെക്രട്ടറി നൗഫൽ പടിഞ്ഞാറങ്ങാടി വിശദീകരിച്ചു. ജില്ലാ കെഎംസിസി മുൻ ട്രഷററായ ഷൈൻ ഗോൾഡ്  എംഡി സി കെ  അബ്ദുറഹിമാൻ വല്ലപ്പുഴയെയും, ജില്ലാ വർക്കിങ് കമ്മിറ്റി അംഗം അഷ്റഫ് മരുതൂരിനെയും ചടങ്ങിൽ ആദരിച്ചു. അടുത്ത രണ്ട് വർഷത്തിനുള്ളിൽ പാലക്കാട് ജില്ലയിലെ നിർദ്ധനരായ  കുടുംബങ്ങളിലെ 3 യുവതികളുടെ വിവാഹത്തിന്  ആവശ്യമായ മുഴുവൻ ചെലവും ജില്ലാ കമ്മിറ്റി വഹിക്കുമെന്ന പ്രഖ്യാപനവും ചടങ്ങിനോടനുബന്ധിച്ച് നടന്നു. 

article-image

ഉദ്ഘാടനത്തോടനുബന്ധിച്ചു നടന്ന മാപ്പിളപ്പാട്ട് മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി ഇൻമാസ് ബാബു സ്വാഗതവും ട്രഷറർ ഹാരിസ് വി വി തൃത്താല നന്ദിയും പറഞ്ഞു. 

You might also like

Most Viewed