സുരക്ഷ, വികസന ഉച്ചകോടിയിൽ പങ്കെടുക്കാൻ ബഹ്റൈൻ ഭരണാധികാരികളും

ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഇസാ അൽ ഖലീഫ, പ്രധാനമന്ത്രിയും കിരീടാവാകശിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ എന്നിവർ സൗദി അറേബ്യയിലെ ജിദ്ദയിലെ നടക്കുന്ന സുരക്ഷ, വികസന ഉച്ചകോടിയിൽ പങ്കെടുക്കാൻ എത്തി. അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡൻ പങ്കെടുക്കുന്ന ഉച്ചകോടിയ്ക്ക് വലിയ പ്രധാന്യമാണ് ഉള്ളത്. സൗദി രാജാവ് സൽമാൻ ബിൻ അബ്ദുൽഅസീസ് അൽ സൗദിന്റെ ക്ഷണപ്രകാരമാണ് അറബ് രാജ്യങ്ങളുടെ നേതാക്കളടക്കമുള്ളവർ ഉച്ചകോടിയിൽ പങ്കെടുക്കുന്നത്.
ഇന്നും നാളെയുമായി നടക്കുന്ന ഉച്ചകോടിയിൽ ജോർദാൻ രാജാവ് അബ്ദുള്ള, ഈജിപ്ത് പ്രസിഡണ്ട് അബ്ദൽ ഫതാ അൽ സീസി, ഇറാക്ക് പ്രധാനമന്ത്രി മുസ്തഫ കാത്തിമി തുടങ്ങിയവരും പങ്കെടുക്കും.