ബഹ്‌റൈൻ സീറോ മലബാർ സൊസൈറ്റി തിരുനാൾ ദിനാഘോഷവും കുടുംബ സംഗമവും സംഘടിപ്പിച്ചു


ബഹ്‌റൈൻ സീറോ മലബാർ സൊസൈറ്റി വിശുദ്ധ തോമാശ്ലീഹായുടെ തിരുനാൾ ദിനാഘോഷവും കുടുംബ സംഗമവും സംഘടിപ്പിച്ചു.  സിംസ് ആസ്ഥാനത്തു വച്ചു നടന്ന ചടങ്ങിൽ പ്രസിഡൻറ്  ബിജു ജോസഫ്  അധ്യക്ഷനായിരുന്നു. ജനൽ സെക്രട്ടറി   ജോയ് പോളി സ്വാഗതം നേർന്ന  ചടങ്ങിൽ വൈസ് പ്രസിഡന്റ്  ജോജി കുര്യൻ  തിരുന്നാൾ സന്ദേശം നൽകി. കോർ ഗ്രൂപ്പ് ചെയർമാൻ  ചാൾസ് ആലുക്ക , മുൻ പ്രസിഡന്റ് ഫ്രാൻസിസ് കൈതാരത് എന്നിവർ ആശംസകൾ നേർന്നു. ജൂൺ , ജൂലൈ മാസങ്ങളിൽ  ജന്മദിനവും ,വിവാഹ വാർഷികം ആഘോഷിച്ചവരെ  ചടങ്ങിൽ പ്രത്യേകം  ആദരിച്ചു. വിവിധ കലാപരിപടികൾകൾക്കൊപ്പം സിംസ് മ്യൂസിക് ക്ലബ് അംഗങ്ങൾ അവതരിപ്പിച്ച ഗാനസന്ധ്യയും അരങ്ങേറി. കുമാരി ഡോണ ഡേവിഡ് നേതൃത്വം നൽകി. പ്രോഗ്രാം കൺവീനർ രതീഷ് സെബാസ്റ്റ്യൻ നന്ദിപറഞ്ഞു. 

You might also like

Most Viewed