മുപ്പതാമത് ഓർത്തഡോക്സ് വെക്കേഷൻ ബൈബിൾ സ്കൂൾ സമാപിച്ചു


മലങ്കര ഓർത്തഡോൿസ് സഭയുടെ മാതൃ ദേവാലയമായ ബഹ്‌റൈൻ സൈന്റ്റ് മേരീസ് ഇന്ത്യൻ ഓർത്തഡോൿസ് കത്തീഡ്രലിലെ മുപ്പതാമത് ഓർത്തഡോക്സ് വെക്കേഷൻ ബൈബിൾ സ്കൂൾ സമാപിച്ചു. ഇടവക വികാരി റവ ഫാ പോൾ മാത്യു അധ്യക്ഷത വഹിച്ച സമാപന സമ്മേളനത്തിൽ ജനറൽ കൺവീനറും ഹെഡ് മാസ്റ്ററുമായ ജോർജ് വർഗീസ് സ്വാഗതവും, റവ ഫാ പോൾ മാത്യു , ഒവിബിഎസ് ഡയറക്ടറും, മലങ്കര ഓർത്തഡോൿസ് നാഗ്പുർ സെമിനാരി അംഗവുമായ റവ ഡീക്കൻ ജെറിൻ പി ജോൺ, ഇടവക സെക്രട്ടറി  ബെന്നി വർക്കി എന്നിവർ ആശംസകളും നേർന്നു. ഒവിബിഎസ് റിപ്പോർട്ട് സെക്രട്ടറി എ പി മാത്യു അവതരിപ്പിച്ചു. ജീസൺ ജോർജ് നന്ദി രേഖപ്പെടുത്തി. കുട്ടികളുടെ വർണ്ണാഭമായ റാലിയോടെ ആരംഭിച്ച ചടങ്ങിൽ വിവിധ കലാപരിപാടികളും അരങ്ങേറി. സജി കുടശ്ശനാട്‌ സംവിധാനം ചെയ്ത "ഞങ്ങൾ കണ്ട മഹത്വം " എന്ന ബൈബിൾ നാടകവും ഇതോടനുബന്ധിച്ച് നടന്നു. അറന്നൂറോളം കുട്ടികളാണ് പരിപാടികളിൽ പങ്കെടുത്തത്. 

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed