ബഹ്റൈനിലെ ഈദ് ഗാഹുകളുടെ ഒരുക്കങ്ങൾ ചർച്ച ചെയ്തു

സുന്നിഔഖാഫിന് കീഴിൽ വിവിധയിടങ്ങളിൽ സംഘടിപ്പിക്കുന്ന ഈദ് ഗാഹുകളുടെ ഒരുക്കങ്ങൾ ചർച്ച ചെയ്യാനായി സുന്നി വഖഫ് കൗൺസിൽ ചെയർമാൻ ഡോ റാഷിദ് ബിൻ ഫതീസ് അൽ ഹാജിരിയുടെ അദ്ധ്യക്ഷതയിൽ പ്രത്യേക യോഗം വിളിച്ചു ചേർത്തു. പൊതുവായുള്ള പ്രധാന ഈദ് ഗാഹുകളെ കൂടാതെ പ്രവാസി സമൂഹത്തിന് വേണ്ടിയും വിവിധ ഇടങ്ങളിൽ ഈദ് ഗാഹുകൾ ഒരുക്കും. അഭ്യന്തര മന്ത്രാലയം, മുനിസപ്പൽ മന്ത്രാലയം, യുവജന കായിക മന്ത്രാലയം തുടങ്ങിയ സർക്കാർ സ്ഥാപനങ്ങളുടെ സഹകരണത്തോടെയായിരിക്കും ഇവ സംഘടിപ്പിക്കുക എന്നും യോഗം വ്യക്തമാക്കി.