സൗദിയുടെ നിലപാട് സ്വാഗതാർഹമെന്ന് ബഹ്റൈൻ രാജാവ്

അറബ് മേഖലയുടെ സുസ്ഥിരമായ വളർച്ചയ്ക്കും ഒത്തൊരുമുയ്ക്കും സൗദി അറേബ്യയുടെ നിലപാടുകൾ പ്രധാന കാരണമാണെന്ന് ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഇസാ അൽ ഖലീഫ വ്യക്തമാക്കി. ബഹ്റൈൻ സന്ദർശിച്ച സൗദി വിദേശകാര്യമന്ത്രി പ്രിൻസ് ഫൈസൽ ബിൻ ഫർഹാൻ അൽ സൗദുമായി സാഖിർപാലസിൽ നടന്ന കൂടികാഴ്ച്ചയി സംസാരിക്കുകായിരുന്നു അദ്ദേഹം. സൗദിഅറേബ്യയും ബഹ്റൈനും തമ്മിൽ നടന്ന രാഷ്ട്രീയ കൂടിയാലോചന യോഗത്തിൽ പങ്കെടുക്കാനാണ് സൗദി വിദേശകാര്യമന്ത്രി ബഹ്റൈനിലെത്തിയത്. ബഹ്റൈൻ വിദേശകാര്യമന്ത്രിയായ ഡോ അബ്ദുൽ ലത്തീഫ് ബിൻ റാഷിദ് അൽ സയാനിയുമായും അദ്ദേഹം കൂടികാഴ്ച്ച നടത്തി.