പൊതുമരാമത്ത് ജോലികൾ ത്വരിതഗതിയിൽ പൂർത്തിയാക്കുമെന്ന് ബഹ്റൈൻ മന്ത്രി


ബഹ്റൈനിലെ അൽ ഫാതെഹ് ഹൈവേ നവീകരണവും മേൽപാല, ടണൽ നിർമാണവും സമയബന്ധിതമായി പൂർത്തീകരിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി ഇബ്രാഹിം ബിൻ ഹസൻ അൽ ഹവാജ് വ്യക്തമാക്കി. പദ്ധതി സ്ഥലം സന്ദർശിച്ച് പ്രവർത്തന പുരോഗതി വിലയിരുത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.മൂന്ന് കിലോമീറ്റർ നീളത്തിൽ ഇരുദിശയിലും നാലുവരി പാത, ഗൾഫ് ഹോട്ടൽ ഇന്‍റർസെക്ഷനിൽ 595 മീറ്റർ നീളത്തിൽ ഇരുദിശയിലും മൂന്നു വരിയുള്ള ടണൽ, മനാമയിൽനിന്ന് ജുഫൈറിലെ പ്രിൻസ് സൗഉദ് അൽ ഫൈസൽ റോഡിലേക്ക് രണ്ട് വരി വൺവേ മേൽപാലം എന്നിവയാണ് അൽ ഫാതെഹ് ഹൈവേ വികസന പദ്ധതിയിൽ ഉൾപ്പെടുന്നത്. നിലവിൽ ഹൈവേ നവീകരണ പദ്ധതി 27 ശതമാനം പൂർത്തിയായതായി മന്ത്രി വിലയിരുത്തി.

ഇതോടൊപ്പം വിവിധ ഗവർണറേറ്റുകളിൽ നേരത്തെ നടപ്പാക്കിക്കൊണ്ടിരിക്കുന്ന പദ്ധതികളും സമയബന്ധിതമായി പൂർത്തീകരിക്കുമെന്നും,  ജനങ്ങൾക്ക് മെച്ചപ്പെട്ട സേവനം ഉറപ്പുവരുത്താനും സുസ്ഥിര വികസനത്തിന്‍റെ ഭാഗമായി ജനക്ഷേമ പദ്ധതികൾ വർധിപ്പിക്കാനും നിക്ഷേപകരെ കൂടുതലായി ആകർഷിക്കാനും ഇത്തരം പദ്ധതികൾ സഹായിക്കുമെന്നും മന്ത്രി വ്യക്തമാക്കി. 

You might also like

Most Viewed