ബഹ്റൈനിലെ കേരള എഞ്ചിനീയേഴ്‌സ് ഫോറത്തിന്റെ ഈ വർഷത്തെ നിർവാഹക സമിതി സ്ഥാനമേറ്റു


ബഹ്റൈനിലെ കേരള എഞ്ചിനീയേഴ്‌സ് ഫോറത്തിന്റെ ഈ വർഷത്തെ നിർവാഹക സമിതി സ്ഥാനമേറ്റു. സൽമാനിയയിലെ മർമാരീസ് ഹാളിൽ വെച്ച് നടന്ന പരിപാടി ചലചിത്ര സംവിധായകൻ ലാൽജോസ് ഉദ്ഘാടനം ചെയ്തു. പ്രവാസി ഭാരതീയ സമ്മാൻ ജേതാവ് കെ ജി ബാബുരാജനെ ചടങ്ങിൽ ആദരിച്ചു. അരുൺ അരവിന്ദ്  പ്രസിഡണ്ടും, മുരളീകൃഷ്ണൻ ജനറൽ സെക്രട്ടറിയായും, സനൽ സുമിത്രൻ എം ട്രഷററുമായുള്ള പുതിയ കമ്മിറ്റിയാണ് സ്ഥാനമേറ്റെടുത്തത്.   സാജു ജോസ് (വൈസ് പ്രസിഡന്റ്), ബിനേഷ് നളരാജൻ (ജോയിന്റ് സെക്രട്ടറി)  ശ്രീജിത്ത് എ നായർ (സെക്രട്ടറി), മായാ കിരൺ (എന്റർടൈൻമെന്റ് സെക്രട്ടറി), റിഷി ഡേവിസ് (മെമ്പർഷിപ്പ് സെക്രട്ടറി), റീന ശ്രീധർ, മഹിമ ഷെബ തോമസ്, ദീപക് കെ പി, കൃഷ്ണൻ ഗണപതി,  രഞ്ജിത്ത് രാമചന്ദ്രൻ, അനീഷ് ശിവറാം, ഫിലിപ്പ് ജേക്കബ്, ഷെരീഫ് സുലൈമാൻ, കെനി പെരേര, എർ. ജയരാജ് ശിവദാസൻ, കെൽവിൻ ജെയിംസ്, അനീഷ് നിർമലൻ,  മാത്യു വർഗീസ് എന്നിവരാണ് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ. 

article-image

സ്ഥാനാരോഹണ ചടങ്ങിനോടനുബന്ധിച്ച് കീൻ ഫോർ മിസിസ് ബ്യൂട്ടിഫുൾ 2022 എന്ന പേരിൽ സൗന്ദര്യമത്സരവും നടന്നു. കാത്തു സച്ചിൻ ദേവ് ആദ്യ ടൈറ്റിൽ വിജയിയായ മത്സരത്തിൽ സോണിയ വിനു ഫസ്റ്റ് റണ്ണറപ്പും അജീഷ പ്രവീൺ സെക്കന്റ് റണ്ണറപ്പും നേടി. ജയ മേനോൻ, ഡോ. ദീപാ മേനോൻ, ഹരീഷ് ഗോപിനാഥ് എന്നിവരായിരുന്നു വിധികർത്താക്കൾ. പാർവതി മേനോൻ, ഉണ്ണികൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിൽ മ്യൂസിക്കൽ കാർണിവൽ നൈറ്റും അരങ്ങേറി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed