വിഷൻ വില്യാപ്പള്ളി 2022-23' കർമപദ്ധതിക്ക് തുടക്കം കുറിച്ചു

ബഹ്‌റൈൻ കെ.എം.സി.സി വില്യാപ്പള്ളി പഞ്ചായത്ത് കമ്മിറ്റിയുടെ 'വിഷൻ വില്യാപ്പള്ളി 2022-23' കർമപദ്ധതിക്ക് തുടക്കം കുറിച്ചു. മനാമ കെ.എം.സി.സി ഹാളിൽ നടന്ന പരിപാടിയിൽ പത്തിന കർമപദ്ധതികളാണ് ആസൂത്രണം ചെയ്തത്.ചടങ്ങിൽ വില്യാപ്പള്ളിയിൽനിന്ന് ബഹ്‌റൈൻ കെ.എം.സി.സിയുടെ സംസ്ഥാന, ജില്ല കമ്മിറ്റികളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട എ.പി. ഫൈസൽ, ഷെരീഫ് കോറോത്ത്, പി.കെ. ഇസ്ഹാഖ് എന്നിവരെ ആദരിച്ചു. എം.എം.എസ് ഇബ്രാഹീം, ചാലിൽ കുഞ്ഞമ്മദ്, നൗഷാദ് കാപ്പീസ് എന്നിവർ മെമന്റോ സമ്മാനിച്ചു. പഞ്ചായത്ത് കമ്മിറ്റി സ്വരൂപിച്ച സംസ്ഥാന പ്രവർത്തന ഫണ്ട് കെ.എം.സി.സി കുറ്റ്യാടി മണ്ഡലം പ്രസിഡന്‍റ് റസാഖ് ആയഞ്ചേരിക്ക് ചടങ്ങിൽ വെച്ച് കൈമാറി. ടാലന്‍റ് ടെസ്റ്റിലൂടെ ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സിൽ ഇടംനേടിയ മുഹമ്മദ് റസിനെ പഞ്ചായത്ത് ജനറൽ സെക്രട്ടറി സഹീർ മെമന്റോ നൽകി അനുമോദിച്ചു. കെ.എം.സി.സി വില്യാപ്പള്ളി പഞ്ചായത്ത് പ്രസിഡന്‍റ് റിയാസ് അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു. ഫസൽ ബാഫഖി തങ്ങൾ മുഖ്യാതിഥിയായിരുന്നു. കെ.എം.സി.സി കോഴിക്കോട് ജില്ല പ്രസിഡന്‍റ് ഫസൽ കോട്ടപ്പള്ളി ചടങ്ങ് ഉദ്‌ഘാടനം ചെയ്തു. സഹീർ പറമ്പത്ത് സ്വാഗതവും അനസ് ഏലത്ത് നന്ദിയും പറഞ്ഞു.