ബഹ്‌റൈൻ പ്രതിഭ ഹെൽത്ത് ക്ലബ് ഉദ്ഘാടനം ചെയ്തു


ബഹ്‌റൈൻ പ്രതിഭ ഹെൽത്ത് ക്ലബിന്റെ ഔപചാരിക ഉദ്‌ഘാടനം ചെയ്തു പ്രതിഭ രക്ഷാധികാരി സമിതി അംഗം സുബൈർ കണ്ണൂർ നിർവഹിച്ചു. പ്രതിഭ സെൻട്രൽ മാർക്കറ്റ് യൂണിറ്റിന്റെ ആഭിമുഖ്യത്തിലാണ് ഹെൽത്ത് ക്ലബ്ബ് പരിശീലനം നടത്തി വരുന്നത്. മുഖ്യരക്ഷാധികാരി പി ശ്രീജിത്ത് , പ്രസിഡണ്ട് ജോയ് വെട്ടിയാടൻ, ആക്ടിങ് സെക്രട്ടറി ഷംജിത്ത് കോട്ടപ്പള്ളി എന്നിവർ ആശംസകൾ നേർന്നു. പരിശീലകനായ നജീബ് മീരാൻ പപരിശീലന പരിപാടിയുടെ ഘടന വിശദീകരിച്ചു. ഇരുപത് മിനിറ്റ് ദൈർഘ്യമുള്ള പരിശീലനത്തിൽ എയ്റോബിക്സ് , ശ്വസന വ്യായാമം എന്നിവയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഹെൽപ്‌ലൈൻ കൺവീനർ നൗഷാദ് പൂനൂർ അധ്യക്ഷത വഹിച്ച പരിപാടിയിൽ ഹെൽത്ത് ക്ലബ് കോഡിനേറ്റർ പ്രദീപൻ വടവന്നൂർ സ്വാഗതവും സഖാവ് നുബിൻ അൻസാരി നന്ദിയും രേഖപ്പെടുത്തി.

You might also like

Most Viewed