ബികെഎസ് ഇൻഡോ - ബഹ്‌റൈൻ മ്യൂസിക് ആൻഡ് ഡാൻസ് ഫെസ്റ്റിവൽ ഫിനാലെ ജൂൺ 10ന്

യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ നിര്യാണത്തെത്തുടർന്ന് മാറ്റിവച്ച ബികെഎസ് ഇൻഡോ - ബഹ്‌റൈൻ മ്യൂസിക് ആൻഡ് ഡാൻസ് ഫെസ്റ്റിവലിന്റെ ഗ്രാൻഡ് ഫിനാലെ ജൂൺ 10-ന് നടക്കുമെന്ന് സമാജം ഭാരവാഹികൾ അറിയിച്ചു. ലോകപ്രശസ്ത സരോദ് ത്രയോ ഉസ്താദ് അംജദ് അലി ഖാൻ, അദ്ദേഹത്തിന്റെ മക്കളായ അമൻ അലി ഖാൻ, അയാൻ അലി ഖാൻ എന്നിവരുടെ സംഗീത പരിപാടിയാണ് അന്നേദിവസം ബഹ്‌റൈൻ കേരളീയ സമാജം ഡയമണ്ട് ജൂബിലി ഹാളിൽ അരങ്ങേറുക. പ്രശസ്ത വീണ വിദ്വാൻ രാജേഷ് വൈദ്യയും സംഘവും അവതരിപ്പിക്കുന്ന പരിപാടി ജൂൺ 12 ഞായറാഴ്‌ച രാത്രി 7 .30നാണ് നടക്കുക.