ബഹ്റൈനിലെ ആകെ കോവിഡ് മരണം 1485 ആയി


ബഹ്റൈനിൽ ഇന്നലെ ഒരു കോവിഡ് മരണം കൂടി സ്ഥിരീകരിച്ചു. ഇതോടെ ബഹ്റൈനിലെ ആകെ കോവിഡ് മരണം 1485 ആയി. ഇന്നലെ 408 പേർക്ക് കൂടിയാണ് കോവിഡ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 3976 ആയി. അതേസമയം 589 പേർക്ക് കൂടി രോഗമുക്തി ലഭിച്ചു. നിലവിൽ 17 പേരാണ് ആശുപത്രിയിൽ കഴിയുന്നത്. ഇതിൽ 3 പേരുടെ നില ഗുരതരമാണ്. ഇന്നലെ 3769 പേരിലാണ് കോവിഡ് പരിശോധനകൾ നടന്നത്.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed