വിഘടനവാദി നേതാവ് യാസിൻ മാലിക്കിന് ജീവപര്യന്തം

തീവ്രവാദ പ്രവർത്തനത്തിന് സാമ്പത്തിക സഹായം നൽകിയെന്ന കേസിൽ വിഘടനവാദി നേതാവ് യാസിൻ മാലിക്കിന് ജീവപര്യന്തം. 10 ലക്ഷം രൂപ പിഴ ശിക്ഷയും വിധിച്ചു. ഡൽഹി പട്യാല ഹൗസ് കോടതിയുടേതാണ് വിധി. കേസിൽ വധശിക്ഷ നൽകണമെന്നായിരുന്നു ദേശീയ സുരക്ഷാ ഏജൻസി (എൻഐഎ) കോടതിയിൽ ആവശ്യപ്പെട്ടത്. എന്നാൽ കോടതി ഇത് അംഗീകരിച്ചില്ല. രണ്ട് ജീവപര്യന്തം ശിക്ഷയും അഞ്ച് 10 വർഷം കഠിനതടവുമായിരുന്നു ശിക്ഷ. എല്ലാ ശിക്ഷയും ഒരേസമയം അനുഭവിച്ചാൽ മതിയാകും.
കേസിൽ ലഭിക്കാവുന്ന ഏറ്റവും കുറഞ്ഞ ശിക്ഷ ജീവപര്യന്തവും പരമാവധി ശിക്ഷ വധശിക്ഷയുമാണ്.