തെലങ്കാന സ്വദേശി ബഹ്റൈൻ ഹോപ്പ് കൂട്ടായ്മയുടെ സ്നേഹതണലിൽ തിരിച്ചു പോയി


പതിനാല് വർഷത്തോളം ബഹ്റൈൻ പ്രവാസിയായിരുന്ന തെലങ്കാന സ്വദേശി പാന്താ സന്നയ്യ തന്റെ ദുരിതജീവിതത്തിന് ശേഷം ഹോപ്പ് കൂട്ടായ്മയുടെ സ്നേഹതണലിൽ നാട്ടിലേയ്ക്ക് തിരിച്ചു പോയി. 12 വർഷത്തോളം വിസയില്ലാതെ പലവിധ ജോലികൾ ചെയ്തു വന്ന ഇയാളെ നാല് മാസങ്ങൾക്ക് മുമ്പ് ശരീരത്തിന്റെ ഒരു ഭാഗം തളർന്ന് സൽമാനിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇതറിഞ്ഞാണ് ഹോപ്പിലെ പ്രവർത്തകരായ സാബു ചിറമേലും, ഷാജി ഇളമ്പയിലും,അഷ്‌കർ പൂഴിത്തലയും ഇദ്ദേഹത്തിന്റെ കാര്യത്തിൽ ഇടപ്പെട്ടത്.

ഇവർ ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ടിന്റെയും തെലുങ്കാന അസോസിയേഷന്റെയും സഹായത്തോടെയാണ് പാന്താ സന്നയ്യയെ  20,000 രൂപയും, ഗൾഫ് കിറ്റും,  കുട്ടികൾക്കുള്ള സമ്മാനങ്ങളും നൽകി നാട്ടിലേയ്ക്ക് അയച്ചത്. ഹോപ്പ് ബഹ്‌റിനിൽ ചേർന്ന് പ്രവർത്തിക്കുവാൻ ആഗ്രഹിക്കുന്നവർ 35505645 അല്ലെങ്കിൽ 33103893 എന്നീ നമ്പറുകളിലാണ് ബന്ധപ്പെടേണ്ടത്. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed