ഉമർ ഖാലിദിന്റെ ജാമ്യാപേക്ഷ: ഡൽഹി പൊലീസിന് നോട്ടീസ് അയച്ച് ഹൈക്കോടതി


ഷീബ വിജയൻ

2020-ലെ ഡൽഹി കലാപ ഗൂഢാലോചന കേസിൽ ജയിലിൽ കഴിയുന്ന വിദ്യാർത്ഥി നേതാവ് ഉമർ ഖാലിദ് സമർപ്പിച്ച ജാമ്യാപേക്ഷയിൽ ഡൽഹി ഹൈക്കോടതി ഡൽഹി പൊലീസിന് നോട്ടീസ് അയച്ചു. വിചാരണ വൈകുന്ന സാഹചര്യങ്ങളിൽ യുഎപിഎ വ്യവസ്ഥകളിൽ ഇളവ് നൽകിയ സുപ്രീം കോടതി വിധി മുൻനിർത്തി ഉമർ ഖാലിദ് നൽകിയ ഹരജിയിലാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ നടപടി. വിഷയം സംബന്ധിച്ച് മറുപടി നൽകാൻ ഡൽഹി പൊലീസിന് രണ്ടാഴ്ചത്തെ സമയം അനുവദിച്ചിട്ടുണ്ട്. കേസ് കൂടുതൽ വാദം കേൾക്കുന്നതിനായി ഓഗസ്റ്റ് 27-ലേക്ക് മാറ്റി.

article-image

dfsfdsads

You might also like

  • Lulu Exchange
  • Straight Forward

Most Viewed