ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട് പീഡിപ്പിച്ചു: പോക്‌സോ കേസിൽ 23-കാരന് 29 വർഷം കഠിനതടവും പിഴയും വിധിച്ച് കോടതി


ഷീബ വിജയൻ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട് പീഡിപ്പിച്ച കേസിൽ ഇരവിപേരൂർ സ്വദേശിയായ കാർത്തിക് ബിനു (23) വിന് അഞ്ചൽ കോടതി 29 വർഷം കഠിനതടവും 1,16,000 രൂപ പിഴയും വിധിച്ചു. 2025 ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. തിരുവല്ല പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ 19 സാക്ഷികളെ വിസ്തരിക്കുകയും 17 രേഖകൾ ഹാജരാക്കുകയും ചെയ്തിരുന്നു. പ്രതി അടയ്ക്കുന്ന പിഴത്തുക അതിജീവിതയ്ക്ക് നൽകാൻ കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്.

article-image

asassaas

You might also like

  • Lulu Exchange
  • Straight Forward

Most Viewed