പ്രധാനമന്ത്രിക്കെതിരെ മോർഫ് ചെയ്ത ദൃശ്യങ്ങൾ പ്രചരിപ്പിച്ചു: മെറ്റാ ഇന്ത്യ മേധാവിക്കെതിരെ കേസെടുത്ത് പോലീസ്


ഷീബ വിജയൻ

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അധിക്ഷേപകരവും മോർഫ് ചെയ്തതുമായ ദൃശ്യങ്ങളും ചിത്രങ്ങളും പ്രചരിപ്പിച്ച സംഭവത്തിൽ മെറ്റാ ഇന്ത്യ മേധാവി അരുൺ ശ്രീനിവാസിനെതിരെ തെലങ്കാന സൈബർ ക്രൈം പോലീസ് കേസെടുത്തു. മെറ്റ മേധാവിക്ക് പുറമെ നിരവധി സോഷ്യൽ മീഡിയ ഉപയോക്താക്കൾക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. നീറ്റ് പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് ഉയർന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ പ്രചരിച്ച വീഡിയോകളുമായി ബന്ധപ്പെട്ടാണ് നടപടി. പ്രധാനമന്ത്രിയെ അവഹേളിക്കുന്ന ഉള്ളടക്കങ്ങൾ പ്രസിദ്ധീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്ത സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്കെതിരെയും അത് ഹോസ്റ്റ് ചെയ്തതിന് മെറ്റയ്‌ക്കെതിരെയും നടപടിയെടുക്കണമെന്ന് ബിജെപി നൽകിയ പരാതിയിലാണ് കേസ്. ജൂലൈ 30-ഓടെ പരാതിക്കിടയാക്കിയ ലിങ്കുകൾ പ്രവർത്തനരഹിതമായതായി പോലീസ് വ്യക്തമാക്കി.

article-image

adsdsds

You might also like

  • Lulu Exchange
  • Straight Forward

Most Viewed